കേരള പത്രപ്രവർത്തക അസോസിയേഷൻ മാധ്യമ പ്രവർത്തകർക്കായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: ലോക മുസ്ലിം സമൂഹം റംസാന്‍ ആചരിക്കുകയാണ്. പ്രഭാതം മുതൽ സൂര്യാസ്തമനം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് നോമ്പിലൂടെ കടന്ന് പോകുന്നു. വ്രതാനുഷ്ഠാന കാലത്ത് എല്ലാവിധ ദുശ്ശീലങ്ങളില്‍ നിന്നും മുക്തരായി ദാനശീലരും ശാന്തിയും സമാധാനവും കാത്തു സൂക്ഷിക്കുന്ന മനുഷ്യനായി മാറുകയാണ്. ഇതേ നന്മകള്‍ വൃതത്തിന് ശേഷമുള്ള ജീവിതത്തിലേയ്ക്കും പകര്‍ത്താനും കഴിയുമ്പോഴാണ് റംസാന്‍ വ്രതാനുഷ്ഠാനം സമ്പൂര്‍ണമാവുന്നതെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറിയും ‘മോണിംങ്ങ് ന്യൂസ്’ എഡിറ്റോറിയൽ ഡയറക്ടറും കൂടിയായ ഡോ.ജോൺസൺ വി. ഇടിക്കുള പ്രസ്താവിച്ചു.

കേരള പത്രപ്രവർത്തക അസോസിയേഷൻ മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നൗഷാദ് മാങ്കാംകുഴി അധ്യക്ഷത വഹിച്ചു. മാവേലിക്കര നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അനിവർഗീസ് മുഖ്യ സന്ദേശം നല്കി. കൗൺസിലർമാരായ സജി പ്രായിക്കര, മനസ് രാജൻ, മാവേലിക്കര മീഡിയ സെൻറർ പ്രസിഡൻറ് ശ്യാം കറ്റാനം, സെക്രട്ടറി യു ആർ മനു മാവേലിക്കര, കായംകുളം പ്രസ് ക്ലബ്ബ് സെക്രട്ടറിയും അസോസിയേഷൻ കാർത്തികപ്പള്ളി താലൂക്ക് പ്രസിഡന്റുമായ എ എം സത്താർ, ബിനു തങ്കച്ചൻ മാവേലിക്കര എന്നിവർ ഉൾപ്പെടെ പത്ര-ദൃശ്യ- ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...

സവർക്കർ വിവാദം ; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

0
കൊച്ചി : ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

പൈലറ്റിന്റെ കഞ്ചാവ് ഉപയോഗം ; എയർ ഇന്ത്യയ്ക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രം

0
ന്യൂഡൽഹി : ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്...

റാന്നി മാടത്തുംപടിയിൽ ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി : വൻ നാശനഷ്ടം

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മടത്തുംപടി...