Tuesday, May 14, 2024 9:24 am

യാത്രക്കിടെ എയര്‍ ഇന്ത്യാ വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്രക്കിടെ മലയാളി യുവതിയ്ക്ക് സുഖപ്രസവം. ചൊവ്വാഴ്ച രാത്രി ലണ്ടനിൽനിന്ന് കൊച്ചിക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പ് പ്രസവിച്ചത്. ഏഴ് മാസം ഗര്‍ഭിണിയായിരുന്ന മരിയ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. വിമാനം ലണ്ടനില്‍ നിന്നും പറന്നുയര്‍ന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ മരിയക്ക് പ്രസവ വേദന അനുഭവപ്പെട്ടു.

വിവരമറിഞ്ഞ് വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരും നാല് നഴ്സുമാരും ക്യാബിന്‍ ക്രൂ ജീവനക്കാരും യുവതിയെ പരിചരിക്കാനെത്തി. പിന്നീട് ഇവരുടെ സഹായത്തോടെ യുവതി വിമാനത്തിനുള്ളില്‍ പ്രസവിക്കുകയായിരുന്നു. പിന്നീട് അമ്മയ്ക്കും കുഞ്ഞിനും മെഡിക്കല്‍ സഹായം നൽകാനായി വിമാനം ഏറ്റവും അടുത്തുള്ള ഫ്രാങ്ക്ഫുർട്‌ വിമാനത്താവളത്തിലിറക്കി. വിമാനത്തില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം ഫ്രാങ്ക്ഫുർട്‌ വിമാനത്താവളത്തിൽ അടിയന്തര മെഡിക്കൽ സംവിധാനങ്ങളൊരുക്കിയിരുന്നു.

ഉടൻ അമ്മയെയും കുഞ്ഞിനെയും  ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. ഫ്രാങ്ക്ഫുർട്ടിൽനിന്ന് തിരികെ പറന്ന വിമാനം ആറ് മണിക്കൂർ വൈകി ബുധനാഴ്ച രാവിലെ 9.45-ന് കൊച്ചിയിലിറങ്ങിയത്. 210  യാത്രക്കാരുമായി പറന്ന വിമാനം വനിത പൈലറ്റായ ഷോമ സുർ ആണ്  നിയന്ത്രിച്ചിരുന്നത്  യുവതിയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി ധീരവും സമയോചിതവുമായ ഇടപെടൽ നടത്തിയ പൈലറ്റുമാരെയും ഡോക്ടര്‍മാരെയും ജീവനക്കാരെയും  സിയാലിന്റെ നേതൃത്വത്തിൽ അഭിനന്ദിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആല്‍മരത്തിന്‍റെ ശിഖരം കാറിന് മുകളില്‍ ഒടിഞ്ഞുവീണു ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

0
മല്ലപ്പള്ളി : ആല്‍മരത്തിന്‍റെ ശിഖരം കാറിന് മുകളില്‍ ഒടിഞ്ഞുവീണു. യാത്രക്കാര്‍ അത്ഭുതകരമായി...

സർജ്ജിക്കൽ സ്‌ട്രൈക്കിലൂടെ ഭീകരതയ്‌ക്കെതിരായ വ്യക്തമായ സന്ദേശം ഇന്ത്യ ലോകത്തിന് നൽകി ; എസ്.ജയശങ്കർ

0
ശ്രീനഗർ: ഉറിയിലും പുൽവാമയിലുമുണ്ടായ ഭീകരാക്രമണത്തിന് ശേഷം സർജ്ജിക്കൽ സ്‌ട്രൈക്കിലൂടെയും വ്യോമാക്രമണത്തിലൂടെയും ഇന്ത്യ...

ഇന്ത്യൻ യുഎൻ സ്റ്റാഫ് അംഗം ഗാസയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

0
യുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗാസയിൽ കൊല്ലപ്പെട്ടു. ഉദ്യോ​ഗസ്ഥൻ...

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം ; പ്രതികൾ അറസ്റ്റിൽ

0
കൊച്ചി: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ....