യാത്രക്കിടെ എയർ ഇന്ത്യ വിമാനം ആടിയുലഞ്ഞു; നിരവധി പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: യാത്രക്കിടയിൽ വിമാനം ആടിയുലഞ്ഞ് നിരവധി പേർക്ക് പരുക്ക്. ഡൽഹിയിൽ നിന്ന് സിഡ്‌നിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എഐ302 വിമാനമാണ് ആകാശത്തുവെച്ച് ആടിയുലഞ്ഞത്. സംഭവത്തെ തുടർന്ന് വിമാനം സുരക്ഷിതമായി സിഡ്നിയിൽ ലാൻഡ് ചെയ്തു. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഗുരുതരമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യാത്രക്കാർക്ക് വിമാനത്തിൽ വൈദ്യസഹായം നൽകിയതായും അധികൃതർ അറിയിച്ചു.

യാത്രക്കാരായി സഞ്ചരിച്ച ഡോക്ടറുടെയും നഴ്സിന്റെയും സഹായത്തോടെ ക്യാബിൻ ക്രൂ പരിക്കേറ്റവർക്ക് പ്രഥമശുശ്രൂഷ നൽകിയെന്ന് വ്യോമയാന റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. എയർ ഇന്ത്യയുടെ സിഡ്‌നിയിലെ എയർപോർട്ട് മാനേജരും യാത്രക്കാർക്ക് വൈദ്യസഹായം ഏർപ്പെടുത്തിയിട്ടുള്ളതായി അധികൃതർ കൂട്ടിച്ചേർത്തു. മൂന്ന് യാത്രക്കാർക്ക് സിഡ്‌നി വിമാനത്താവളത്തിൽ നിന്ന് തന്നെ വൈദ്യസഹായം നൽകി. അവരിൽ ആരും ആശുപത്രിയിൽ പോകേണ്ടതില്ലെന്ന് അധികൃതർ വൃക്തമാക്കി.

‘2023 മേയ് 16ന് ഡൽഹിയിൽ നിന്ന് സിഡ്‌നിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ എഐ302 വിമാനം വായുവിൽ ആടിയുലഞ്ഞതായി അനുഭവപ്പെട്ടു, വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്ക് അസ്വസ്ഥതയുണ്ടായി. വിമാനം സുരക്ഷിതമായി സിഡ്‌നിയിൽ ലാൻഡ് ചെയ്തു. മൂന്ന് യാത്രക്കാർക്ക് അവിടെയെത്തിയപ്പോൾ വൈദ്യസഹായം നൽകി’, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...