വിവാഹചടങ്ങിനിടെ വിഷം കഴിച്ച് വരൻ മരിച്ചു ; വധു ഗുരുതരാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ വിവാഹ ചടങ്ങിനിടെ വിഷം കഴിച്ച് വരൻ മരിച്ചു. വധുവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹചടങ്ങിനിടെ ഇരുവരും വഴക്കിടുകയായിരുന്നെന്നും തുടർന്ന് 21 കാരനായ വരൻ വിഷം കഴിക്കുകയും ചെയ്തു. ഇതറിഞ്ഞ വധുവും വിഷം കഴിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. രവിശങ്കർ നഗർ സ്വദേശിയായ ദീപക് അഹിർവാർ (28) ആണ് മരിച്ചത്.

കനാഡിയ ഏരിയയിലെ ആര്യസമാജ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. വധു 20 കാരിയായ നിഷയുടെ നില അതീവഗുരുതരമായി തുടരുകയാണന്ന് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (എഎസ്‌ഐ) റംസാൻ ഖാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു വര്‍ഷം മുൻപാണ് ദീപക്കിന്‍റെയും നിഷയുടെയും വിവാഹ നിശ്ചയം കഴിഞ്ഞതെന്ന് അമ്മാവൻ ഗണേഷ് അഹിർവാർ മാധ്യമങ്ങളോട് പറഞ്ഞു. ഒരു ക്യാബ് കമ്പനിയുടെ മാനേജരായിരുന്നു ദീപക്. എന്നാൽ ജോലിയിൽ തൃപ്തനല്ലാത്തതിനാൽ വിവാഹത്തിന് മുമ്പ് മികച്ച ജോലി കണ്ടെത്തണമെന്നായിരുന്നു ദീപകിന്‍റെ ആഗ്രഹം.

കഴിഞ്ഞ കുറേ നാളുകളായി യുവതി വിവാഹത്തിന് സമ്മർദം ചെലുത്തിയിരുന്നതായി വരന്റെ വീട്ടുകാർ പറയുന്നു. എന്നാൽ ജോലിയും കരിയറും കുറച്ച് കൂടി മെച്ചപ്പെടുത്താൻ വിവാഹം രണ്ട് വർഷം കഴിഞ്ഞിട്ട് മതിയെന്നായിരുന്നു വരന്റെ നിലപാട്. ഇതിനെത്തുടർന്ന് വധു വരനെതിരെ പോലീസിൽ പരാതി നൽകിയിരുന്നെന്നും വരന്റെ വീട്ടുകാർ പറയുന്നു. പെൺകുട്ടിയുടെ സമ്മർദത്തെ തുടര്‍ന്നാണ് ദീപക് വിവാഹത്തിന് സമ്മതിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. ഇരുകുടുംബങ്ങളുടെയും മൊഴിയെടുക്കുമെന്നും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...