എയര്‍ ഇന്ത്യ സ്വകാര്യവത്​കരണം : ലേലക്കാരുടെ പേരുകള്‍ രഹസ്യമാക്കി കേന്ദ്രധനമന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ദേശീയ വിമാനകമ്പനിയായ എയര്‍ ഇന്ത്യ ലിമിറ്റഡിന്‍റെ സാധ്യതയുള്ള ലേലക്കാരുടെ പേരുകള്‍ ട്രാന്‍സാക്ഷന്‍ അഡ്വൈസര്‍ കര്‍ശനമായി രഹസ്യമായി സൂക്ഷിക്കുമെന്നും അത്തരം വിവരങ്ങള്‍ സര്‍ക്കാരിന്‍റെ ഉപദേശപ്രകാരം ദേശീയ പ്രാധാന്യമുള്ള പ്രത്യേക ഏജന്‍സികളുമായി മാത്രമേ പങ്കിടാന്‍ സാധിക്കൂ എന്നും ധനമന്ത്രാലയം വ്യക്തമാക്കി .

“ലേല നടപടികളുടെ ഭാഗമായ ഓരോ ബിഡ്ഡര്‍മാര്‍ക്കും ഇടപാട്​ ഉപദേഷ്​ടാവ്​ ഒരു കോഡ് നല്‍കും. ലേല നടപടികള്‍, സൈറ്റ് സന്ദര്‍ശനങ്ങള്‍, ബിഡ്ഡിങ്​ മുതലായ എല്ലാ പ്രവര്‍ത്തനങ്ങളും കോഡ് ഉപയോഗിച്ച്‌ മാത്രം നടത്തും.” – മന്ത്രാലയത്തിന്റെ കീഴിലെ പൊതുമേഖല ഓഹരി വില്‍പ്പന കൈകാര്യം ചെയ്യുന്ന വിഭാഗമായ ഇന്‍വെസ്റ്റ്‌മെന്‍റ്​ പബ്ലിക് അസറ്റ് മാനേജ്‌മെന്‍റ്​ വകുപ്പ് (DIPAM) പറഞ്ഞു. ഓഹരി വില്‍പ്പന ഇടപാടിന്റെ ചുമതലയുളള ഉപദേഷ്ടാവ് നല്‍കിയിട്ടുളള കോഡ് ബിഡ്ഡറുടെ ഐഡന്‍റിറ്റിയായിരിക്കുമെന്നും ധനകാര്യ വകുപ്പ് വ്യക്തമാക്കിയതായി പ്രമുഖ ദേശീയ മാധ്യമം ​ റിപ്പോര്‍ട്ട് ചെയ്യുന്നു.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ കടക്കെണിയിലായ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ടാറ്റാ ഗ്രൂപ്പും വിമാനക്കമ്പനിയിലെ ഒരു ബോര്‍ഡ് അംഗത്തിന്‍റെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ കണ്‍സോര്‍ഷ്യവും എയര്‍ ഇന്ത്യയ്ക്കായി താല്‍പ്പര്യ പത്രം (ഇഒഐ) സമര്‍പ്പിച്ച കക്ഷികളില്‍ ഉള്‍പ്പെടുന്നുണ്ട് .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...