അംഗബലം ഉയർത്താനൊരു‍‍ങ്ങി എയര്‍ ഇന്ത്യ ; പുതിയ വിമാനങ്ങളെത്തിക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി : അടുത്ത വര്‍ഷം അവസാനിക്കുന്നതിന് മുമ്പായി ശരാശരി ഓരോ ആറ് ദിവസങ്ങള്‍ കൂടുമ്പോഴും പുതിയ വിമാനങ്ങളെത്തിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. 470 പുതിയ വിമാനങ്ങളാണ് എയര്‍ ഇന്ത്യ ഗ്രൂപ്പ് വാങ്ങുന്നത്. 7000 കോടി ഡോളറിന്‍റേതാണ് (ഏതാണ്ട് 5.8 ലക്ഷം കോടി രൂപ) ഈ ഇടപാടുകള്‍. വിമാന നിര്‍മാതാക്കളായ ബോയിംഗ്, എയര്‍ബസ് എന്നിവയ്ക്ക്  കഴിഞ്ഞ വര്‍ഷമാണ് ടാറ്റ കരാര്‍ നല്‍കിയത്.  കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ എയര്‍ ഇന്ത്യ ഏറ്റെടുത്ത ശേഷം സമഗ്രമായ പരിഷ്കരണ നടപടികളാണ് ഉടമകളായ ടാറ്റ നടപ്പാക്കുന്നത്.

പുതിയതായി ലഭിക്കുന്നവയില്‍ 70 എണ്ണം വലിയ വിമാനങ്ങളാണ്. എയര്‍ ബസിൽനിന്ന് 34 എ350 -1000എസ് വിമാനങ്ങളും ആറ് 350-900 എസ് വിമാനങ്ങളും ബോയിങ്ങില്‍ നിന്ന് 20 787   ഡ്രീംലൈനേഴ്‌സും 10 777എക്‌സ് വിമാനങ്ങളുമാണ് കരാറിന്റെ ഭാഗമായി എയര്‍ ഇന്ത്യ വാങ്ങുന്നത്. ഇതിനു പുറമേ 140 എയർ ബസ് എ 320 നിയോ, 70 എയര്‍ബസ് എ 321 നിയോ വിമാനങ്ങളും 190 ബോയിങ് 737 മാക്‌സ് ചെറു വിമാനങ്ങളും വാങ്ങുന്നുണ്ട്. കരാറിന്റെ ഭാഗമായി 50 737 മാക്‌സ് വിമാനങ്ങളും 20 787 ഡ്രീം ലൈനേഴ്‌സും എയര്‍ ഇന്ത്യ വാങ്ങും. വലിയ വിമാനങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ക്കും ചെറു വിമാനങ്ങള്‍ ആഭ്യന്തര – ഹ്രസ്വദൂര – രാജ്യാന്തര യാത്രകള്‍ക്കും ഉപയോഗിക്കും.

എയര്‍ ഇന്ത്യ എക്സ്പ്രസും എയര്‍ ഏഷ്യ ഇന്ത്യയും അധികം വൈകാതെ ലയിക്കുകയും വിസ്താര എയര്‍ ഇന്ത്യയില്‍ ലയിക്കുകയും ചെയ്യുന്നതോടെ സമഗ്രമായ മാറ്റമാണ് ടാറ്റ ലക്ഷ്യമിടുന്നത്. വിസ്താരയുടെ 51 ശതമാനം ഓഹരികള്‍ ടാറ്റയുടെ ഉടമസ്ഥതയിലാണ്. ബാക്കി 49 ശതമാനം സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ പക്കലും. ലയനത്തിനുള്ള നിയമ നടപടിക്രമങ്ങളെല്ലാം ഏതാണ്ട് പൂര്‍ത്തിയായെന്ന് എയര്‍ ഇന്ത്യ സിഇഒയും എംഡിയുമായ കാംഫെല്‍ വില്‍സണ്‍ പറഞ്ഞു. അടുത്ത മാര്‍ച്ചോടെ ലയനം നടക്കാനാണ് സാധ്യത.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി – പഴവങ്ങാടി പഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടത്തി 

0
റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുകതാഭിമുഖ്യത്തിൽ സംഘടിപ്പിച്ച...

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം ; പ്രതി കുറ്റം സമ്മതിച്ചു

0
ഗവി: പത്തനംതിട്ട ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം...

പ്രാര്‍ഥനാലയത്തിലെ ക്രൂര പീഡനം ; പത്തനംതിട്ട എലോഹിം ഗ്ലോബൽ വര്‍ഷിപ്പ് സെന്ററിനെതിരെ പോലീസ് കേസ്...

0
പത്തനംതിട്ട: ഇടുക്കി സ്വദേശിയായ 17-കാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയിൽ പത്തനംതിട്ട എലോഹിം...

ബി.ജെ.പി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി , നാലുപേർ അറസ്റ്റിൽ

0
റായ്‌പൂർ: ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിൽ മണൽ ഖനനവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന...