ദില്ലി: പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും ശമ്പളം പുതുക്കി നൽകി എയർ ഇന്ത്യ. ടാറ്റയുടെ കീഴിലുള്ള എയർ ഇന്ത്യ. ഉടൻ തന്നെ എയർ ഇന്ത്യയ്ക്ക് പുതിയ കളർ സ്കീമും ക്യാബിൻ ഇന്റീരിയറുകൾക്ക് പുതിയ ഡിസൈനുകളും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. എയർ ഇന്ത്യയ്ക്ക് ഉടൻ തന്നെ പുതിയ കളർ സ്കീമും ക്യാബിൻ ഇന്റീരിയറുകൾക്ക് പുതിയ ഡിസൈനുകളും ക്രൂ അംഗങ്ങൾക്ക് പുതിയ യൂണിഫോമും ഉണ്ടാകുമെന്ന് സിഇഒ കാംബെൽ വിൽസൺ ജീവനക്കാരെ അറിയിച്ചു. 2023ൽ 4,200 ക്യാബിൻ ക്രൂവിനേയും 900 പൈലറ്റുമാരേയും റിക്രൂട്ട് ചെയ്യാനുള്ള പദ്ധതി എയർ ഇന്ത്യ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
എയർ ഇന്ത്യ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലെയും ഭക്ഷണ മെനു പുതുക്കിയിട്ടുമുണ്ട് . ഇനി പുതിയ ഭക്ഷണ പാനീയ മെനു ആയിരിക്കും ക്യാബിനുകളിൽ ലഭ്യമാകുക. യാത്രക്കാരുടെ ഭക്ഷണത്തെ കുറിച്ചുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് മെനുകൾ പുതുക്കിയിരിക്കുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു.
ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം യാത്രക്കാരുടെ താല്പര്യം മുൻനിർത്തി കൂടിയാണ് മെനുവിൽ മാറ്റം വരുത്തിയിരിക്കുന്നത്. രുചികരമായ മെയിൻ കോഴ്‌സുകൾക്കൊപ്പം മധുര പലഹാരങ്ങളും എയർ ഇന്ത്യ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രാദേശികമായി ലഭിക്കുന്ന വിവിധ ഭക്ഷണ ഇനങ്ങളും മെനുവിലുണ്ട്. കൂടാതെ, എയർ ലൈൻ ബാർ മെനുവും പരിഷ്കരിച്ചിട്ടുണ്ട്. ലോറന്റ്-പെരിയർ ലാ കുവീ ബ്രൂട്ട് ഷാംപെയ്ൻ, ചാറ്റോ ഡി എൽ ഹെസ്‌ട്രേഞ്ച്, ലെസ് ഒലിവേഴ്‌സ്, ചാറ്റോ മിലോൺ, വടക്കൻ ഇറ്റലിയിലെ പീഡ്‌മോണ്ട് മേഖലകളിലെ മുന്തിരിത്തോട്ടങ്ങളിൽ നിന്നുള്ള വൈനുകൾ എന്നിവ പുതിയ മെനുളകിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പുതിയ പാനീയങ്ങളുടെ മെനുവിൽ പ്രീമിയം ബ്രാൻഡുകളുടെ വിസ്‌കി, ജിൻ, വോഡ്ക, ബിയറുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ മെനു തയ്യാറാക്കുമ്പോൾ പ്രധാനമായും ശ്രദ്ധ നൽകിയത് അവയിൽ സ്വാദിഷ്ടമായ പോഷകസമൃദ്ധമായ വിഭവങ്ങൾ ഉള്കൊള്ളിക്കുക എന്നുള്ളതാണെന്ന് എയർ ഇന്ത്യയുടെ ഇൻഫ്ലൈറ്റ് സർവീസസ് മേധാവി സന്ദീപ് വർമ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറിലേക്ക് കഴിഞ്ഞ മാസം എയർ ഇന്ത്യ കടന്നിരുന്നു. ഇതിനായി വിവിധ ബാങ്കുകളിൽ നിന്നും ടാറ്റ ഗ്രൂപ്പ് ധന സമാഹരണം നടത്തിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































