എയർ ഇഡ്യ വില്പനയില്‍ വന്‍ അഴിമതി ; കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യയുടെ പൊതു മേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരികൾ സ്വകാര്യ കമ്പിനികൾക്ക് വിൽപ്പന നടത്തുവാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു. എയർ ഇന്ത്യയുടെ ഓഹരികൾ പൂർണ്ണമായി വിൽക്കുന്നതിനായി സ്വകാര്യ കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചിരിക്കുന്ന കേന്ദ്ര സർക്കാർ നടപടി അടിയന്തിരമായി പിൻവലിക്കണമെന്ന്  കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിക്ക് അയച്ച നിവേദനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതി നൽകുവാനുള്ള കേന്ദ്ര സർക്കാരിന്റെ  നീക്കത്തിന്റെ  ഭാഗമാണ് എയര്‍ ഇന്ത്യ വില്പനയും. വ്യോമയാന മേഖലയിൽ വർഷങ്ങളുടെ പ്രവൃത്തി പരിചയവും സേവന പാരമ്പര്യവുമുള്ള എയർ ഇഡ്യ നഷ്ടത്തിലായത് കേന്ദ്ര സർക്കാരിന്റേയും ഉദ്യോഗസ്ഥരുടേയും കെടുകാര്യസ്ഥതമൂലമാണ്. കമ്പനിയെ ലാഭകരമാക്കി പ്രവർത്തിപ്പിക്കുവാനുള്ള നടപടികൾക്ക് പകരം മുഴുവൻ ഓഹരികളും സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നത് ആസൂത്രിത ഗൂഢാലോചനയും അഴിമതിയുമാണ്.  ഇൻഡ്യക്കാരുടെ സ്വന്തം വിമാനക്കമ്പനിയായ എയർ ഇൻഡ്യയെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നല്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...