പുത്തന്‍ ലുക്കില്‍ എയര്‍ ഇന്ത്യ ; പുതിയ ലോഗോ അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: വമ്പന്‍ ഇടപാടിലൂടെ പുതിയതായി 470 വിമാനങ്ങള്‍ വാങ്ങി അടിമുടി പരിഷ്‌കരണത്തിന് ഒരുങ്ങുന്ന, ടാറ്റാ ഗ്രൂപ്പിന്റെ ഉടസ്ഥതയിലുള്ള എയര്‍ ഇന്ത്യ പുതിയ ലോഗോ അവതരിപ്പിച്ചു. ‘ദി വിസ്ത’ എന്ന പേരിലാണ് പുതിയ ലോഗോ അവതരിപ്പിച്ചത്. ശക്തമായ പുതിയ ഇന്ത്യയുടെ സത്ത പ്രതിഫലിക്കുന്നതാണ് പുതിയ ലോഗോ എന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഡിസംബറോടെ പുതിയ ലോഗോ യാത്രക്കാര്‍ക്ക് കാണാന്‍ സാധിക്കും. എയര്‍ ഇന്ത്യ വാങ്ങുന്ന വിമാനങ്ങളില്‍ ആദ്യം ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമാകുന്ന എയര്‍ബസ് എ350 പുതിയ ലോഗോയോട് കൂടി പുത്തന്‍ ലുക്കില്‍ പുറത്തിറക്കാനാണ് തീരുമാനം.

സ്വര്‍ണ വിന്‍ഡോ ഫ്രെയിമിന്റെ ഔന്നത്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ലോഗോയ്ക്ക് രൂപം നല്‍കിയതെന്നാണ് എയര്‍ ഇന്ത്യ പറയുന്നത്. പരിമിതികളില്ലാത്ത സാധ്യതകളെയും പുരോഗമന സ്വഭാവത്തെയും പുതിയ വീക്ഷണത്തെയും പ്രതിഫലിക്കുന്നതായിരിക്കും പുതിയ ലോഗോ. വിവിധ നിറങ്ങളെ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ലിവറിയും ഇതോടൊപ്പം എയര്‍ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്. 470 പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിന് പ്രമുഖ വിമാന നിര്‍മ്മാണ കമ്പനികളായ എയര്‍ബസുമായും ബോയിങ്ങുമായാണ് എയര്‍ഇന്ത്യ കരാറിലേര്‍പ്പെട്ടത്. 7000 കോടി ഡോളറിന്റേതാണ് ഇടപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മധ്യപ്രദേശിലെ സാഗറിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു ; നിരവധി ആളുകൾ ആശുപത്രിയിൽ

0
ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു. നിരവധി...

ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി അബിൻ വർക്കി

0
പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ...

ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി....

മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഡൽഹിയിലെത്തും ; രാഹുൽ ഗാന്ധിയേയും കാണും

0
ന്യൂഡൽഹി : കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി...