ആറന്മുള ഉത്രട്ടാതി ജലമേള ; പള്ളിയോടങ്ങളുടെ സംരക്ഷണത്തിന് പണം കണ്ടെത്താൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി

For full experience, Download our mobile application:
Get it on Google Play

റാന്നി : ആറന്മുള ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളുടെ സംരക്ഷണത്തിന് ഏത് വിധേയനെയും പണം കണ്ടെത്താൻ എൽഡിഎഫ് സർക്കാർ നടപടി സ്വീകരിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. അഡ്വ പ്രമോദ് നാരായൺ എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പമ്പാനദിയുടെ റാന്നി ഇടക്കുളം മുതൽ ചെന്നിത്തല വരെ 52 പള്ളിയോടങ്ങളാണ് ഉള്ളത്. ടൂറിസം സാധ്യത ഏറെയുള്ള ഈ പൈതൃക പള്ളിയോടങ്ങൾ ഓരോന്നും അറ്റകുറ്റപ്പണി ചെയ്യുന്നതിന് വർഷംതോറും 4 മുതൽ 5 ലക്ഷം രൂപ വരെ ചിലവാകുന്നുണ്ട്. കൂടാതെ പള്ളിയോട കടവുകളുടെ പണികളും ആവശ്യമായി വരുന്നുണ്ട്. നിലവിൽ ജലഘോഷയാത്രകൾക്ക് ടൂറിസം വകുപ്പ് ധനസഹായം ലഭിക്കുന്നുണ്ടെങ്കിലും പള്ളിയോടങ്ങളുടേയും പള്ളിയോട പുരകളുടെയും സംരക്ഷണം ഉദാരമദികളുടെയും നാട്ടുകാരുടെയും സഹായത്താൽ നടന്നു പോവുകയാണ്. എല്ലാവർഷവും പള്ളിയോടങ്ങൾക്ക് അറ്റകുറ്റപ്പണി ചെയ്യുന്നതിനായി പ്രത്യേക ഗ്രാൻഡ് വേണം എന്ന ആവശ്യവും എംഎൽഎ നിയമസഭയിൽ ഉന്നയിച്ചു.

ആദ്യമായാണ് ആറന്മുള പള്ളിയോടക്കുവേണ്ടി ഇത്തരമൊരു ആവശ്യം ഒരു എംഎൽഎ ഉന്നയിക്കുന്നതെന്ന് മന്ത്രി റിയാസ് പറഞ്ഞു. ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളിയുടെ നടത്തിപ്പിനായി വിനോദ സഞ്ചാര വകുപ്പ് നിലവില്‍ ധനസഹായം നല്‍കുന്നുണ്ട്. ആറന്മുള്ള ഉത്രട്ടാതി വള്ളംകളി വിദേശ ടൂറിസ്റ്റുകളേയും ആഭ്യന്തര ടൂറിസ്റ്റുകളേയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ്.

ചെന്നിത്തല മുതല്‍ റാന്നി ഇടക്കുളം വരെ നീളുന്ന വലിയ ആഘോഷകാഴ്ചയാണ് ജലഘോഷയാത്രയായി തുഴഞ്ഞെത്തുന്ന പള്ളിയോടങ്ങള്‍. പൈതൃകം പേറുന്ന പള്ളിയോടങ്ങളുടെ സംരക്ഷണത്തിനുള്ള സഹായമാണ് സബ്മിഷനിലൂടെ ഉന്നയിച്ചിരിക്കുന്നത്. ഏത് നിലയില്‍ ഇത് സാധ്യമാകും എന്ന് പരിശോധിക്കാം. മതസാഹോദര്യത്തിന്റെ ഉദാഹരണമാണ് ഈ പള്ളിയോടങ്ങള്‍. മതസാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിന് ഏത് നിലയിലുള്ള ഇടപെടലും നടത്താന്‍ പ്രതി‍ജ്ഞാബദ്ധമായ ഒരു സര്‍ക്കാറാണ് കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍. ആ നിലയില്‍ പൈതൃക ടൂറിസത്തിന്റെ സാധ്യതകളെ എങ്ങനെ ഉപയോഗപ്പെടുത്താന്‍ ആകുമെന്നും പരിശോധിച്ച് ഇടപെടുമെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...