ക്രൈസ്തവ സമൂഹത്തിന് കേന്ദ്ര സർക്കാരിലും പ്രധാന മന്ത്രിയിലുമുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു : തോമസ് ചാഴികാടൻ എംപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ക്രൈസ്തവ സമൂഹത്തിനു കേന്ദ്ര സർക്കാരിലും പ്രധാന മന്ത്രിയിലുമുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതായി തോമസ് ചാഴികാടൻ എംപി. ലോക്സഭയിൽ പ്രതിപക്ഷ സഖ്യം അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈസ്റ്റർ ദിനത്തിൽ ഡൽഹിയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ പ്രധാനമന്ത്രി സന്ദർശിച്ചതും കേരളത്തിൽ വന്നപ്പോൾ ബിഷപ്പുമാരുമായി പ്രധാനമന്ത്രി സംസാരിച്ചതും ക്രൈസ്തവ സമൂഹത്തിന് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ മണിപ്പൂരിലെ സംഭവങ്ങൾ തികച്ചും നിരാശാജനകമാണ്.

ജനങ്ങളിൽ വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് മുതലെടുക്കാൻ ചില രാഷ്ട്രീയ ശക്തികൾ ശ്രമിക്കുകയാണ്. ഹരിയാനയിലെ സമീപകാല സംഭവവികാസങ്ങൾ മറ്റൊരു ഉദാഹരണമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ജോസ് കെ മാണി എംപിക്കൊപ്പം താൻ മണിപ്പൂർ സന്ദർശിച്ചപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ്. ന്യൂനപക്ഷ കുക്കി വിഭാഗങ്ങളിൽ നിന്നുള്ളവരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന സാഹചര്യം ആണുള്ളത്. 260 ഓളം ക്രിസ്ത്യൻ പള്ളികൾ അഗ്നിക്കിരയാക്കി. സംസ്ഥാന കേന്ദ്ര ഭരണകൂടങ്ങൾ പക്ഷപാതപരമായാണ് പെരുമാറുന്നത്. മണിപ്പൂരിലെ മനുഷ്യാവകാശ ലംഘനങ്ങൾ നമ്മുടെ രാജ്യത്തിന് ആഗോളതലത്തിൽ തന്നെ നാണക്കേടുണ്ടാക്കി. ഇത്രയധികം അക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ഉണ്ടായിട്ടും മണിപ്പൂർ സന്ദർശിക്കാനോ ആ സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാൻ എന്തെങ്കിലും നടപടി സ്വീകരിക്കാനോ പ്രധാനമന്ത്രി മെനക്കെടാത്തത് തികച്ചും ആശ്ചര്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കുകയും സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയും സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യുക, ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ട മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ ഉടൻ നീക്കം ചെയ്യുക, സംഘർഷത്തിനു പിന്നിലെ കാരണങ്ങൾ പഠിക്കാൻ സംയുക്ത പാർലമെന്ററി കമ്മിറ്റി രൂപീകരിക്കുക, എല്ലാ ഇരകൾക്കും നഷ്ടപരിഹാരം നൽകുകയും അവരുടെ പുനരധിവാസം സമയബന്ധിതമായി ഉറപ്പാക്കുകയും ചെയ്യുക, അക്രമത്തിൽ തകർന്ന എല്ലാ ആരാധനാലയങ്ങളും സർക്കാർ പുനർനിർമ്മിച്ചു നൽകുക എന്നീ ആവശ്യങ്ങളും എംപി സർക്കാരിന് മുന്നിൽ വെച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...