കേരളത്തിന് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാര്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: കേരളത്തിന് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാര്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. എളമരം കരീം, വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, എഎ റഹീം തുടങ്ങിയവരുടെ സംഘമാണ് കേന്ദ്രമന്ത്രിയെ കണ്ടത്. ഓണം അടക്കമുള്ള ആഘോഷങ്ങള്‍ വരാന്‍ പോകുന്ന സാഹചര്യത്തില്‍ പ്രത്യേക പരിഗണന നല്‍കി കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്നാണ് എംപിമാര്‍ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടതെന്ന് സിപിഐഎം അറിയിച്ചു.

ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പിലും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും രാജ്യത്തിനാകെ മാതൃകയായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന സംസ്ഥാനമാണ് കേരളം. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളും ദാരിദ്ര്യ നിര്‍മാര്‍ജനം, പൊതുവിപണിയിലെ വിലക്കയറ്റം തടയല്‍ മുതലായ പ്രവര്‍ത്തനങ്ങളും സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാര്‍ മികച്ച രീതിയിലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളിയും ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ഉടലെടുത്ത സാമ്പത്തിക ഞരുക്കവും കേന്ദ്ര ഗ്രാന്റുകളില്‍ ഉണ്ടായ കുറവും സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും എംപിമാര്‍ നിര്‍മലാ സീതാരാമനോട് കൂടിക്കാഴ്ചയില്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : ഒഴിവുകൾ നികത്താൻ പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം : കേരളത്തിലെ ജില്ലാ ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ...

പിഎം ശ്രീ നടപ്പാക്കിയാൽ വൻ പ്രക്ഷോഭമെന്ന് വീണ്ടും സിപിഐ നേതാവ് കെ രാജൻ

0
തിരുവനന്തപുരം: കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ...

നിർമ്മലഗിരി കോളജിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം ; 20 പേർക്കെതിരെ കേസ്

0
കണ്ണൂർ: കൂത്തുപറമ്പ് നിർമ്മലഗിരി കോളജിലുണ്ടായ എസ്എഫ്ഐ–കെഎസ്‌യു സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെയും കേസ്....

ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി വക്താവ് സൗരവ് ദാസ്

0
ന്യൂഡൽഹി : ദിമാ​ഗി നക്സൽ ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി സിജെപി...