Wednesday, May 14, 2025 10:26 am

കൊ​ച്ചി-​ദോ​ഹ നോ​ൺ സ്റ്റോ​പ്പ് സ​ർ​വി​സു​മാ​യി എ​യ​ർ ഇ​ന്ത്യ

For full experience, Download our mobile application:
Get it on Google Play

ദോ​ഹ: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര കൂ​ടു​ത​ൽ അ​നാ​യാ​സ​മാ​ക്കി ദോ​ഹ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സു​മാ​യ് എ​യ​ർ ഇ​ന്ത്യ. ഒ​ക്ടോ​ബ​ർ 23 മു​ത​ൽ ആ​ഴ്ച​യി​ൽ ഏ​ഴു ദി​വ​സ​ങ്ങ​ളി​ലും ദോ​ഹ-​കൊ​ച്ചി സെ​ക്ട​റി​ൽ സ​ർ​വി​സ് ന​ട​ത്തും. ഓ​ൺ​ലൈ​ൻ വ​ഴി ബു​ക്കി​ങ്ങും ആ​രം​ഭി​ച്ചു. നി​ല​വി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും ഇ​ൻ​ഡി​ഗോ​യു​മാ​ണ് ദോ​ഹ-​കൊ​ച്ചി സെ​ക്ട​റി​ൽ നേ​രി​ട്ട് സ​ർ​വീ​സ് ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ​സു​ക​ൾ. ഇ​വ​ർ​ക്കു പു​റ​മെ​യാ​ണ് എ​യ​ർ ഇ​ന്ത്യ​യും ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലു​മാ​യി യാ​ത്ര ഷെ​ഡ്യൂ​ൾ​ ചെ​യ്ത​ത്. പു​ല​ർ​ച്ച 1.30ന് ​കൊ​ച്ചി​യി​ൽ നി​ന്നും പ​റ​ന്നു​യ​രു​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​നം, 3.45ന് ​ദോ​ഹ​യി​ലെ​ത്തും. ഇ​വി​ടെ നി​ന്നും 4.45നാ​ണ് കൊ​ച്ചി​യി​ലേ​ക്കു​ള്ള വി​മാ​നം. രാ​വി​ലെ 11.35ഓ​ടെ കൊ​ച്ചി​യി​ൽ ഇ​റ​ങ്ങു​ന്ന രൂ​പ​ത്തി​ലാ​ണ് സ​ർ​വീ​സ് ഷെ​ഡ്യൂ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്.

ജെ​റ്റ് എ​യ​ര്‍വേ​സ് നേ​ര​ത്തേ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന സ​മ​യ​ത്താ​ണ് എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പു​തി​യ സ​ർ​വി​സ്. നി​ല​വി​ല്‍ ഖ​ത്ത​റി​ല്‍നി​ന്നും 440 റി​യാ​ല്‍ മു​ത​ലാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. കൊ​ച്ചി​യി​ൽ നി​ന്നും ദോ​ഹ​യി​ലേ​ക്ക് 19,000 നി​ര​ക്കി​ലും ടി​ക്ക​റ്റ് ല​ഭ്യ​മാ​ണ്. 4.45 മ​ണി​ക്കൂ​ർ സ​മ​യം​കൊ​ണ്ട് യാ​ത്ര​ക്കാ​ർ​ക്ക് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്താ​വു​ന്ന​താ​ണ്. നേ​ര​ത്തേ ഡ​ൽ​ഹി, മും​ബൈ ഉ​ൾ​പ്പെ​ടെ ക​ണ​ക്ഷ​ൻ ​ഫ്ലൈ​റ്റു​ക​ൾ വ​ഴി​യാ​യി​രു​ന്നു എ​യ​ർ ഇ​ന്ത്യ കൊ​ച്ചി സ​ർ​വി​സ് ഓ​പ​റേ​റ്റ് ചെ​യ്ത​ത്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് നി​ല​വി​ൽ ദി​​വ​സേ​ന കൊ​ച്ചി-​ദോ​ഹ സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. ഒ​ക്ടോ​ബ​ർ അ​വ​സാ​ന​വാ​രം മു​ത​ൽ ദോ​ഹ​യി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും നേ​രി​ട്ടു​ള്ള വി​മാ​നം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏറ്റുമാനൂരിൽ ഡോക്ടറുടെ വീടിന് നേരെ ആക്രമണം

0
കോട്ടയം : ഏറ്റുമാനൂരിൽ ഡോക്ടറുടെ വീടിന് നേരെ ആക്രമണം. ഏറ്റുമാനൂർ സ്വദേശി...

ഇന്ത്യ – പാക് അതിർത്തി ശാന്തമായതോടെ സാധാരണജീവിതത്തിലേക്ക്‌ മടങ്ങി ജനങ്ങൾ

0
ന്യൂഡൽഹി : അതിർത്തി ശാന്തമായതോടെ ജനവാസകേന്ദ്രങ്ങൾ സാധാരണജീവിതത്തിലേക്ക്‌. ജമ്മു കശ്‌മീർ, രാജസ്ഥാൻ,...

മുണ്ടക്കൈ പുനരധിവാസം ; ജീവനോപാധി വിതരണം പുനരാരംഭിച്ചു, ഒമ്പത്‌ മാസത്തേക്കുകൂടിയാണ്‌ സഹായം

0
കൽപ്പറ്റ : മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്‌ സർക്കാർ നൽകുന്ന 300 രൂപയുടെ...

കൊല്ലം ചിതറയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായിട്ട് ഇന്നേയ്ക്ക് മൂന്ന് ദിവസം

0
കൊല്ലം : കൊല്ലം ചിതറയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായിട്ട് ഇന്നേയ്ക്ക്...