എയർ മാർഷൽ വി.ആർ ചൗധരി പുതിയ വ്യോമസേനാ മേധാവിയാകും

For full experience, Download our mobile application:
Get it on Google Play

ദില്ലി : എയർ മാർഷൽ വി.ആർ ചൗധരി പുതിയ വ്യോമസേനാ മേധാവിയാകും. എയർ ചീഫ്‌ മാർഷൽ ആർ.കെ.എസ്‌. ഭദൗരിയ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഈ മാസം 30 നാണ് ഭദൗരിയ സ്‌ഥാനമൊഴിയുന്നത്‌. നിലവിൽ വ്യോമസേനാ ഉപമേധാവിയാണ് ചൗധരി. 1982 ബാച്ച്‌ ഉദ്യോഗസ്‌ഥനായ ചൗധരി മിഗ്‌-29 വിമാനങ്ങൾ പറത്തുന്നതിൽ വിദഗ്‌ധനാണ്‌.

മിഗ്-29 ഉൾപ്പടെ നിരവധി യുദ്ധവിമാനങ്ങളുടെ പൈലറ്റാണ് വി.ആർ ചൗധരി. 3800 മണിക്കൂറിലധികം സമയം വിമാനം പറത്തിയ അനുഭവമുള്ള ചൗധരി വെസ്‌റ്റേൺ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്. വിശിഷ്‌ട സേവാ മെഡൽ, അതി വിശിഷ്‌ട സേവാ മെഡൽ, വായു സേനാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്‌. 1999 ലെ കാർഗിൽ യുദ്ധത്തിലടക്കം നിരവധി വ്യോമ പ്രതിരോധ ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളയാളാണ് ചൗധരി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...