ഡല്‍ഹി : കടക്കെണിയിലായ എയര്‍ ഇന്ത്യ ടാറ്റാ സണ്‍സിന് സ്വന്തം. 18,000 കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യ ടാറ്റയ്ക്ക് നല്‍കാന്‍ കേന്ദ്രനുമതിയായത്. ഡിസംബറോടെ കൈമാറല്‍ പ്രക്രിയ പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. എയർ ഇന്ത്യ 68 വർഷത്തിനുശേഷം തിരികെ ടാറ്റയുടെ തറവാട്ടിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് സവിശേഷത.
നഷ്ടത്തിലായ എയർ ഇന്ത്യ കമ്പനി വിറ്റൊഴിക്കാനുള്ള സർക്കാർ ലേലത്തിൽ ടാറ്റ സൺസ് വിജയിച്ചു. ടാറ്റ സൺസും സ്പൈസ് ജെറ്റ് പ്രമോട്ടർ അജയ് സിങ്ങ് ഉൾപ്പെട്ട കൺസോർഷ്യമാണ് ടെൻഡർ സമർപ്പിച്ചിരുന്നത്. ഇതിൽ ടാറ്റയാണ് ഉയർന്ന തുക ക്വോട്ട് ചെയ്തത്.
1932ല്‍ ടാറ്റ സണ്‍സ് ആരംഭിച്ച ടാറ്റ എയര്‍ലൈന്‍സ് ആണ് 1946ല്‍ എയര്‍ ഇന്ത്യ ആയത്. 1953ല്‍ ടാറ്റയില്‍ നിന്ന് കമ്പനി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു. 1977 വരെ ജെ.ആര്‍.ഡി. ടാറ്റ ആയിരുന്നു എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍. 2001ല്‍ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും തല്‍ക്കാലം വില്‍പന വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.
2013ല്‍ ടാറ്റ 2 വിമാന കമ്പനികള്‍ ആരംഭിച്ചു – എയര്‍ ഏഷ്യ ഇന്ത്യയും (സഹപങ്കാളി – മലേഷ്യയിലെ എയര്‍ ഏഷ്യ), വിസ്താരയും (സഹപങ്കാളി – സിംഗപ്പുര്‍ എയര്‍ലൈന്‍സ്).