കുവൈത്തിൽ വ്യോമഗതാഗതം പുനഃസ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: അമേരിക്ക-ഇറാൻ സംഘർഷത്തെ തുടർന്നുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ താൽക്കാലികമായി നിർത്തിവെച്ചിരുന്ന കുവൈത്തിലെ വ്യോമഗതാഗതം ശനിയാഴ്ച പുലർച്ചെയോടെ പൂർണ്ണമായി പുനഃസ്ഥാപിച്ചു. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി എല്ലാവിധ ആശങ്കകളും മാറിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വ്യോമപാത വീണ്ടും തുറന്നത്. ആക്രമണ ഭീഷണികൾ ഒഴിഞ്ഞതായും സ്ഥിതിഗതികൾ ശാന്തമാണെന്നും ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച പ്രാദേശിക സമയം പുലർച്ചെ 6:15 ഓടെ എയർ നാവിഗേഷൻ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

മേഖലയിൽ കടുത്ത സൈനിക നീക്കങ്ങൾ നടന്ന രാത്രിയിൽ മുൻകരുതലിന്റെ ഭാഗമായാണ് കുവൈത്ത് വ്യോമപാത അടച്ചിട്ടിരുന്നത്. പെട്ടെന്നുണ്ടായ ഈ സുരക്ഷാ നടപടിയെ തുടർന്ന് കുവൈത്ത് എയർവേസ്, ജസീറ എയർവേസ് എന്നിവയുടെ 11 വിമാനങ്ങൾ അയൽരാജ്യങ്ങളിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് അടിയന്തരമായി വഴിതിരിച്ചുവിടേണ്ടി വന്നിരുന്നു. നിലവിൽ സർവ്വീസുകൾ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം ; സെപ്റ്റംബർ 15 ഓടെ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷ :...

0
തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15-ഓടെ പരിഹരിക്കാനാകുമെന്ന്...

സൈലന്റ്‌വാലിക്ക് പോകുന്ന റോഡിൽ പട്ടാപ്പകൽ കടുവ , നാട്ടുകാർ ഭീതിയിൽ

0
മൂന്നാർ: സൈലന്റ്‌വാലിക്ക് പോകുന്ന റോഡിൽ പട്ടാപ്പകൽ കടുവയിറങ്ങി. എസ്റ്റേറ്റ് റോഡിൽ...

മോർഫിങ് കേസ് : സനീഷ് തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു ; വീണ്ടെടുക്കാൻ...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസ് പ്രതി സനീഷിന്റെ ബാങ്ക് അക്കൗണ്ട്...

ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; മരണത്തിന് പിന്നില്‍ കുടുംബവഴക്കെന്ന് സംശയം

0
ബെംഗളൂരു: ബെംഗളൂരുവിൽ മധ്യവയസ്കരായ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബവഴക്കാണ്...