പക്ഷി ഇടിച്ചു : എയര്‍ ഏഷ്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലേക്കുള്ള എയര്‍ ഏഷ്യാ വിമാനം ടേക്ക് ഓഫിന് പിന്നാലെ അടിയന്തരമായി തിരിച്ചിറക്കി. ലഖ്‌നൗ വിമാനത്താവളത്തില്‍ ആണ് സംഭവം. പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ് എന്നും സുരക്ഷാ നടപടിയുടെ ഭാഗാമായാണ് വിമാനം തിരിച്ചിറക്കിയത് എന്നും അധികൃതര്‍ അറിയിച്ചു. മറ്റൊരു വിമാനത്തിൽ യാത്രക്കാർക്ക് സൗകര്യമൊരുക്കാനുള്ള നീക്കത്തിലാണ് അധികൃതർ. 180 യാത്രക്കാരുമായി പറന്നുയർന്ന വിമാനമാണ് അടിയന്തരമായി ഇറക്കിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കഴിഞ്ഞ വർഷം സമാനമായ സംഭവത്തിൽ അഹമ്മദാബാദിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള ആകാശ എയർ വിമാനം പക്ഷി ഇടിച്ചതിനെ തുടർന്ന് പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കുമായി അടിയന്തരമായി നിലത്തിറക്കിയിരുന്നു. 1900 അടി ഉയരത്തിൽ വെച്ച് ബോയിംഗ് 737 മാക്സ് 8 വിമാനത്തിന് അന്ന് കേടുപാടുകൾ സംഭവിച്ചിരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​”ഡാർക് ഹ്യൂമർ”; പ്രൽഹാദ് ജോഷിയുടെ മന്ത്രിസഭാ നിയമനത്തെ പരസ്യമായി പരിഹസിച്ച് ബിജെപി നേതാവിന്റെ മകൾ

0
ഡല്‍ഹി: പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയെ നിയമിച്ചത് ഡാര്‍ക്...

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിൻ്റെ ശോചനീയവസ്ഥ ; ആഗസ്റ്റ് 5ന് സംയുക്ത പരിശോധന നടത്തും

0
പത്തനംതിട്ട: ഏഴ് കൊല്ലം മുമ്പ് ഉദ്ഘാടനം ചെയ്ത പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ്...

റിമാൻഡ് ചെയ്തതിന് പിന്നാലെ പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഓടി രക്ഷപെട്ടു

0
തിരുവനന്തപുരം: പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഓടി രക്ഷപെട്ടു. നെടുമങ്ങാട്...

റാന്നി താലൂക്ക് രൂപീകരണത്തിന് നാളെ 43 വയസ്സ് ; മലയോര നാടിന് ഇത് അഭിമാന...

0
റാന്നി: പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ താലൂക്കുകളിലൊന്നായ റാന്നി രൂപീകൃതമായിട്ട് ഇന്ന്...