എയർബബ്ൾ കരാർ പുതുക്കിയത് വളരെ വൈകി ; ദുരിതത്തിലായി പ്രവാസികൾ

For full experience, Download our mobile application:
Get it on Google Play

ദോഹ : ഇന്ത്യ- ഖത്തർ എയർ ബബ്ൾ കരാർ പുതുക്കുന്നതിലെ കാലതാമസം പ്രവാസി യാത്രക്കാരെ ദുരിതത്തിലാക്കി. ഇന്നലെ ഉച്ചയോടെയാണു ജൂലൈ മാസത്തേക്കുള്ള കരാർ പുതുക്കി പ്രശ്‌നങ്ങൾ പരിഹരിച്ചത്. കരാർ കാലാവധി അവസാനിച്ചതിനാൽ ബുധനാഴ്ച അർധരാത്രിയോടെ ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു.

തുടർന്നു നൂറു കണക്കിനു യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. സർവീസുകൾ റദ്ദാക്കുന്നതു സംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും യാത്രക്കാർ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിയെ തുടർന്നു 2020 ജൂലൈ 18 മുതലാണ് ഇന്ത്യയിൽ നിന്നു ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്കുള്ള എയർ ബബ്ൾ കരാർ പ്രാബല്യത്തിലായത്. കേന്ദ്ര വ്യോമയാന മന്ത്രാലയവും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയും തമ്മിലാണു കരാർ.

എയർ ബബ്ൾ പ്രകാരം ഖത്തർ എയർവേയ്സ്, എയർ ഇന്ത്യ എക്സ് പ്രസ്സ് , ഇൻഡിഗോ വിമാനങ്ങളാണ് ഇന്ത്യ-ഖത്തർ-ഇന്ത്യ സർവീസ് നടത്തുന്നത്. ഖത്തറിൽ കുടുങ്ങിയ ഇന്ത്യക്കാർ, ഖത്തര്‍ പാസ്പോർട്ടുള്ള ഒസിഐ കാർഡ് ഉടമകൾ, നയതന്ത്രജ്ഞർ ഉൾപ്പെടെയുള്ള ഇന്ത്യൻ വീസയുള്ള ഖത്തര്‍ പൗരന്മാർ എന്നിവർക്കാണ്  ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കു യാത്രാനുമതി. ഖത്തര്‍ പൗരന്മാർ, ഖത്തർ വീസയുള്ള ഇന്ത്യക്കാർ എന്നിവർക്കാണ് ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് അനുമതിയുള്ളത്.

അതേസമയം ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സപ്ഷണൽ റീ എൻട്രി പെർമിറ്റ് ലഭിക്കുന്ന ഖത്തർ പ്രവാസികൾക്കു മാത്രമാണു ഖത്തറിലേക്കു മടങ്ങിയെത്താൻ അനുമതി. ഇവർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ക്വാറന്റീൻ വ്യവസ്ഥകൾ പാലിക്കുകയും വേണം. നിലവിലെ വ്യവസ്ഥകൾ പ്രകാരം ഇന്ത്യയിൽ നിന്നെത്തുന്ന വാക്‌സീനെടുത്തവർ ഉൾപ്പെടെയുളള എല്ലാ യാത്രക്കാരും ദോഹയിലെത്തി പത്തു ദിവസം ഹോട്ടൽ ക്വാറന്റീനിൽ കഴിയണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...