Thursday, March 27, 2025 3:50 pm

നിലനിൽപ്പ് പ്രതിസന്ധിയിൽ : വൻ പിരിച്ചുവിടൽ ഉണ്ടായേക്കുമെന്ന സൂചന നൽകി എയർബസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കൊറോണ വൈറസ് ഉയർത്തിയ പ്രതിസന്ധിയിൽ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടതായി യൂറോപ്യൻ വിമാന നിർമ്മാണ കമ്പനി എയർബസ്. കമ്പനിക്ക് കീഴിൽ ജോലി ചെയ്യുന്ന 1.35 ലക്ഷം പേരാണ് ലോകത്താകമാനം ഉള്ളത്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി.

കമ്പനിയുടെ പക്കലുള്ള പണം അതിവേഗം ചോർന്നുകൊണ്ടിരിക്കുകയാണെന്ന് ജീവനക്കാർക്ക് വെള്ളിയാഴ്ച അയച്ച കത്തിൽ എയർബസിന്റെ ചീഫ് എക്സിക്യുട്ടീവ് ഗില്ലോമി ഫോറി പറഞ്ഞു. യൂറോപ്പിൽ സർക്കാരുകൾ കമ്പനികൾക്ക് നിയന്ത്രിതമായ രീതിയിൽ ജീവനക്കാരെ താത്കാലികമായി അവധിയിൽ അയക്കാൻ അനുവാദം നൽകിയിട്ടുണ്ട്. 3,000 പേരെ ഇങ്ങനെ താത്കാലികമായി പിരിച്ചുവിടും.

അതേസമയം 2007 ലേതിന് സമാനമായി കമ്പനി പതിനായിരം പേരെ പിരിച്ചുവിട്ടേക്കും എന്നാണ് മേഖലയിൽ നിന്നുള്ള സൂചനകൾ. നിലനിൽപ്പ് പ്രതിസന്ധിയിലായ വ്യവസായ -വാണിജ്യ മേഖലകളെ സഹായിക്കാൻ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കാൻ യൂറോപ്പിലെ വിവിധ സർക്കാരുകളുമായി എയർബസ് പ്രതിനിധികൾ സംസാരിക്കുന്നുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കനത്ത ചൂടിനെ തുടർന്ന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം

0
ഡൽഹി: സംസ്ഥാനങ്ങളിലെ കനത്ത ചൂടിനെ തുടര്‍ന്ന് സാഹചര്യങ്ങളെ നേരിടാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍...

കാര്‍ ലോറിയില്‍ ഇടിച്ചുകയറി യാത്രക്കാരന് പരിക്കേറ്റു

0
കോഴിക്കോട്: കാര്‍ ലോറിയില്‍ ഇടിച്ചുകയറി യാത്രക്കാരന് പരിക്കേറ്റു. മലപ്പുറം എടവണ്ണ കരുളായി...

ടെലിവിഷൻ താരത്തെ കൊലപ്പെടുത്തിയ കേസിൽ പൂജാരിക്ക് ജീവപര്യന്തം വിധിച്ച് കോടതി

0
ഹൈദരാബാദ്: ടെലിവിഷൻ താരത്തെ കൊലപ്പെടുത്തിയ കേസിൽ പൂജാരിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച്...

ഇൻസ്റ്റഗ്രാം പരിചയ​ത്തിലൂടെ 17കാരിയെ ഒന്നരവർഷം പീഡിപ്പിച്ചു ; തിരുവല്ലയില്‍ നിന്ന് മുങ്ങിയ പ്രതി ഉത്തർപ്രദേശിൽനിന്ന്...

0
തിരുവല്ല : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന...