നിലനിൽപ്പ് പ്രതിസന്ധിയിൽ : വൻ പിരിച്ചുവിടൽ ഉണ്ടായേക്കുമെന്ന സൂചന നൽകി എയർബസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കൊറോണ വൈറസ് ഉയർത്തിയ പ്രതിസന്ധിയിൽ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടതായി യൂറോപ്യൻ വിമാന നിർമ്മാണ കമ്പനി എയർബസ്. കമ്പനിക്ക് കീഴിൽ ജോലി ചെയ്യുന്ന 1.35 ലക്ഷം പേരാണ് ലോകത്താകമാനം ഉള്ളത്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി.

കമ്പനിയുടെ പക്കലുള്ള പണം അതിവേഗം ചോർന്നുകൊണ്ടിരിക്കുകയാണെന്ന് ജീവനക്കാർക്ക് വെള്ളിയാഴ്ച അയച്ച കത്തിൽ എയർബസിന്റെ ചീഫ് എക്സിക്യുട്ടീവ് ഗില്ലോമി ഫോറി പറഞ്ഞു. യൂറോപ്പിൽ സർക്കാരുകൾ കമ്പനികൾക്ക് നിയന്ത്രിതമായ രീതിയിൽ ജീവനക്കാരെ താത്കാലികമായി അവധിയിൽ അയക്കാൻ അനുവാദം നൽകിയിട്ടുണ്ട്. 3,000 പേരെ ഇങ്ങനെ താത്കാലികമായി പിരിച്ചുവിടും.

അതേസമയം 2007 ലേതിന് സമാനമായി കമ്പനി പതിനായിരം പേരെ പിരിച്ചുവിട്ടേക്കും എന്നാണ് മേഖലയിൽ നിന്നുള്ള സൂചനകൾ. നിലനിൽപ്പ് പ്രതിസന്ധിയിലായ വ്യവസായ -വാണിജ്യ മേഖലകളെ സഹായിക്കാൻ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കാൻ യൂറോപ്പിലെ വിവിധ സർക്കാരുകളുമായി എയർബസ് പ്രതിനിധികൾ സംസാരിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...