വിമാനം താഴ്ന്ന് പറന്നു ; നെടുമ്പാശ്ശേരിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു , ഒരാള്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം റൺവേ ലക്ഷ്യമാക്കി വിമാനം താഴ്ന്നുപറന്നതിനെ തുടർന്നുണ്ടായ ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്നു. ശാന്തിനഗർ സ്വദേശി കാട്ടുപ്പറമ്പിൽ വീട്ടിൽ സൈമൺ കെ. ജെ. യുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. ഇന്ന് രാവിലെ 8.30 ഓടെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. അപകടത്തിൽ ഓട് തലയിൽ വീണ് വീട്ടുടമയായ സൈമണിന്റെ തോളിന് പരിക്കേറ്റിട്ടുണ്ട്. വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാനായി വിമാനം പതിവിലും താഴെയായി പറന്നതോടെ ഉണ്ടായ അതിശക്തമായ കാറ്റിൽ മേൽക്കൂരയിലെ ഓടുകൾ കൂട്ടത്തോടെ ഇളകി പറന്നുപോവുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. അപകടം നടക്കുന്ന സമയത്ത് സൈമണും ഭാര്യയും വീടിനുള്ളിൽ തന്നെയുണ്ടായിരുന്നു. വലിയ ശബ്ദത്തോടെ ഓടുകൾ തകർന്നുവീണതിനെ തുടർന്ന് ഓടിമാറാൻ ശ്രമിക്കുന്നതിനിടെയാണ് സൈമണിന്റെ തോളിന് മുകളിൽ ഓട് വീണ് പരിക്കേറ്റത്. സംഭവം ഉടൻ തന്നെ നെടുമ്പാശ്ശേരി വിമാനത്താവള (സിയാൽ – CIAL) അധികൃതരെ അറിയിച്ചതായി കുടുംബം വ്യക്തമാക്കി.

നെടുമ്പാശ്ശേരിക്ക് സമീപമുള്ള ജനവാസ മേഖലകളിൽ വിമാനം താഴ്ന്നുപറക്കുമ്പോഴുണ്ടാകുന്ന വായുമർദ്ദവും കാറ്റും ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസവും സമാനമായ രീതിയിൽ വിമാനം താഴ്ന്നുപറന്നപ്പോൾ സമീപത്തെ വീടിന്റെ ഓടുകൾ തകർന്നുവീണിരുന്നു. ഒക്കൽ മാണിക്യത്താൻ എം. വി. ജോയ്യുടെ വീടിന്റെ മേൽക്കൂരയിലുണ്ടായിരുന്ന നൂറ്റമ്പതോളം ഓടുകളാണ് അന്ന് തകർന്നുവീണത്. പതിനായിരം രൂപയ്ക്ക് മുകളിൽ നാശനഷ്ടം ഉണ്ടായെന്ന് കാണിച്ച് അന്ന് ജോയ്യുടെ കുടുംബം പരാതി നൽകിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്ന വിമാനങ്ങൾ തട്ടേക്കാട് ഭാഗത്ത് നിന്ന് തിരിഞ്ഞ് വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നത് ഒക്കൽ, നമ്പിള്ളി, ശാന്തിനഗർ മേഖലകൾക്ക് മുകളിലൂടെയാണ്. വിമാനങ്ങൾ റൺവേയ്ക്ക് തൊട്ടുമുൻപുള്ള ഈ ഭാഗങ്ങളിൽ അതീവ താഴ്ന്ന നിലയിലാണ് പറക്കാറുള്ളത്. വിമാനം താഴ്ന്ന് പറക്കുമ്പോഴുണ്ടാകുന്ന അതിശക്തമായ കാറ്റ് മൂലമാണ് വീടുകളുടെ ഓടുകൾ ഇളകിപ്പോകുന്നത്.

സമീപ പ്രദേശങ്ങളിൽ ഇതിനുമുമ്പും സമാനമായ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും, വിമാനത്താവള അധികൃതരോട് നിരവധി തവണ പരാതിപ്പെട്ടിട്ടും യാതൊരുവിധ നടപടിയോ നഷ്ടപരിഹാരമോ ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല നെയ്യ് ക്രമക്കേട് : മിൽമയുമായുള്ള കരാറിൽ ദേവസ്വം ബോർഡിന് നഷ്ടമായത് രണ്ടേകാൽ...

0
തിരുവനന്തപുരം : ശബരിമല നെയ്യ് ക്രമക്കേടിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മിൽമയ്ക്ക്...

കണ്ണൂർ പൊയ്ത്തുംകടവിലെ 20കാരിയുടെ ആത്മഹത്യ ; ഭർത്താവ് ആസിഫിനായി ലുക്കൗട്ട് സർക്കുലർ

0
കണ്ണൂർ : പൊയ്ത്തുംകടവിലെ 20കാരിയുടെ ആത്മഹത്യയിൽ ഭർത്താവ് ആസിഫിനായി ലുക്കൗട്ട് സർക്കുലർ...

അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസ് ; മയക്കുമരുന്ന് കടത്തിന് വിദ്യാർത്ഥികളെ ഉപയോ​ഗിച്ചോ എന്ന് സംശയം...

0
കോഴിക്കോട്: വടകര അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. അദ്ധ്യാപികമാർ...

ചർച്ചകൾ തുടരുന്നു ; കുട്ടികളെ ചൂഷണം ചെയ്യലുൾപ്പെടെ ഗുരുതര വീഴ്ചകളുണ്ടെന്ന് സമ്മതിച്ച് മെറ്റ

0
ന്യൂഡൽഹി : കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ (സി.എസ്.എ.എം), ഡീപ്‌ഫേക്കുകൾ,...