ശബരിമല യുവതീപ്രവേശനം : എ പത്മകുമാറിനെ തള്ളി പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്ത് നിന്ന് മാറ്റി നിർത്തിയെന്ന ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാറിന്റെ വെളിപ്പെടുത്തല്‍ തള്ളി മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍. പത്മകുമാറിനെ ആരും ശബരിമലയിൽ നിന്ന് മാറ്റി നിർത്തിയിട്ടില്ലെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വീശദീകരിച്ചു. പത്മകുമാർ പറയുന്ന കാര്യങ്ങൾ സംഭവിച്ചിട്ടില്ല. അതിനെ കുറിച്ച് അറിയില്ലെന്നും പിണറായി പറഞ്ഞു. പത്മകുമാറിന്‍റെ ആത്മകഥയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആത്മകഥ എഴുതട്ടെ, അതിലൊന്നും ഒരു തടസവും അല്ലെന്നായിരുന്നു പിണറായിയുടെ മറുപടി.

സിപിഎം നാളെ അച്ചടക്കനടപടി എടുക്കാനിരിക്കെ പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാറിന്‍റെ തുറന്ന് പറച്ചില്‍. ഭരണനേതൃത്വത്തിലെ ഒരു ഉന്നതൻ തന്നെ ശബരിമലയിൽ നിന്ന് മാറ്റി നിർത്തിയാണ് യുവതികളെ പ്രവേശിപ്പിച്ചതെന്നാണ് പത്മകുമാർ അടുത്ത സുഹൃത്തുക്കളോട് പറയുന്നത്. ഡയറിക്കുറിപ്പിലെഴുതിയ കാര്യങ്ങൾ തുറന്ന് പറയാനാണ് പത്മകുമാറിൻ്റെ നീക്കം. പത്മകുമാറിനെ ആരും ശബരിമലയിൽ നിന്ന് ആരും മാറ്റിനിർത്തിയിട്ടില്ലെന്ന് പിണറായി വിജയനും മറുപടി പറയാനില്ലെന്നും എംവി ഗോവിന്ദനും പ്രതികരിച്ചു. ശബരിമല സ്വർണകൊള്ളയിൽ പാർട്ടി നടപടി നേരിടുന്ന ആളാണ് പത്മകുമാറെന്നും, മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്താംക്ലാസ് ബോർഡ് പരീക്ഷ; മൂന്നാം ഭാഷ ഒഴിവാക്കി സിബിഎസ്ഇയുടെ പുതിയ നിർദേശം

0
ന്യൂഡല്‍ഹി: പത്താംക്ലാസ് പരീക്ഷാ ത്രിഭാഷാ നയം സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സിബിഎസ്ഇ....

കേരളത്തിൽ മഴ പെയ്യാൻ സർവമത പ്രാർത്ഥനയുമായി തമിഴ്‌നാട്ടിലെ കർഷകർ

0
ഇടുക്കി: കേരളത്തിലെ മലനിരകളിൽ കരിമേഘങ്ങൾ നിറയാൻ അതിർത്തിക്കപ്പുറത്ത് കണ്ണീരോടെ പ്രാർത്ഥനാനിരതരായി...

വെള്ളം നല്‍കാതെ വാട്ടർ ചാർജ്ജ്‌ വാങ്ങിയ വാട്ടർ അഥോറിറ്റിയെ വെള്ളം കുടിപ്പിച്ച് കോടതി :...

0
തൃശ്ശൂര്‍ : വെള്ളം ലഭിക്കാതിരുന്നപ്പോള്‍ ഈടാക്കിയ വെള്ളത്തിന്റെ ചാർജ്ജ് തിരികെ നൽകണമെന്നും...

വനംവകുപ്പിന്റെ സ്വന്തം തേയിലയും കാപ്പിയും എത്തുന്നു ; പേരിടാൻ ജനങ്ങൾക്ക് അവസരം

0
തിരുവനന്തപുരം: കേരള വനം വികസന കോർപറേഷൻ (കെഎഫ്ഡിസി) പുതിയ ചുവടുവെപ്പുമായി തേയിലയും...