മെക്‌സിക്കന്‍ വ്യോമസേന വിമാനം തകര്‍ന്ന് ആറ് സൈനികര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മെക്സിക്കോ : മെക്‌സിക്കന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് ആറ് സൈനികര്‍ മരിച്ചു. കിഴക്കന്‍ മെക്‌സിക്കോയില്‍ വെറാക്രൂസ് സംസ്ഥാനത്തെ എമിലിയാനോ സപാറ്റ മുനിസിപ്പാലിറ്റിയിലാണ് അപകടം നടന്നത്. അപകടകാരണം വ്യക്തമല്ല. മെക്‌സിക്കോ പ്രതിരോധ സെക്രട്ടേറിയറ്റാണ് അപകട വിവരം പുറത്തുവിട്ടത്.

എല്‍ ലെന്‍സെറോ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന 3912ാം നമ്പര്‍ ലിയര്‍ജെറ്റ് 45 ആണ് തകര്‍ന്നത്. അപകടങ്ങളെക്കുറിച്ച്‌ അന്വേഷിക്കുന്ന സെക്രട്ടേറിയറ്റിന്റെ കമ്മീഷന്‍ കരസേനയും വ്യോമസേനയുമായി ചേര്‍ന്ന് അപകടകാരണത്തെക്കുറിച്ച്‌ പരിശോധിച്ച്‌ റിപ്പോര്‍ട്ട് തയ്യാറാക്കും. കൊല്ലപ്പെട്ട സൈനികരെക്കുറിച്ചോ അവര്‍ വിമാനത്തിലെത്തിയതിനെക്കുറിച്ചോ കൂടുതല്‍ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് സെക്രട്ടേറിയറ്റ് വിശദീകരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...