ഡല്‍ഹി : പഞ്ചാബില്‍ വ്യോമസേന വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. പഞ്ചാബിലെ മോഗ ജില്ലയിലാണ് മിഗ്-21 വിമാനം അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. വ്യോമസേനയുടെ പതിവ് പരിശീലന പറക്കലിനിടെയായിരുന്നു അപകടമെന്ന് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബിലെ മോഗ ജില്ലയില്‍ ബഘപുരാനയിലാണ് അപകടം. സ്‌ക്വാഡറന്‍ ലീഡര്‍ അഭിനവ് ചൗധരിയാണ് കൊല്ലപ്പെട്ടതെന്ന് വ്യോസേന ട്വിറ്ററില്‍ അറിയിച്ചു. ദുരന്തത്തില്‍ കുടുംബത്തിനുണ്ടായ നഷ്ടത്തില്‍ സേന അനുശോചിക്കുന്നതായും ഐ.എ.എഫ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
പഞ്ചാബില്‍ വ്യോമസേന വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു
RECENT NEWS
Advertisment