ദുബൈ : ദുബായില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഇതോടെ എയര്‍ ഇന്ത്യ ശനിയാഴ്ച മുതല്‍ വീണ്ടും ദുബായിലേക്ക് സര്‍വ്വീസ് നടത്തും. വെള്ളിയാഴ്ചത്തെ വിമാനങ്ങള്‍ ഷാര്‍ജയിലേക്ക് തിരിച്ച് വിട്ടിരുന്നു. അടുത്ത ദിവസങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ക്കും ഷാര്‍ജ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് മാറ്റിയതായി കാണിച്ച് മെസേജ് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മുതല്‍ സര്‍വ്വീസ് പഴയരീതിയിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചത്. യാത്ര മുടങ്ങിയവര്‍ക്ക് മറ്റൊരു വിമാനത്തില്‍ യാത്രാസൗകര്യമൊരുക്കും.
കോവിഡ് പോസിറ്റീവ് ഫലമുള്ള രണ്ട് യാത്രക്കാരെ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ 15 ദിവസത്തേക്കാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിലക്കേര്‍പെടുത്തിയത്. മുമ്പും സമാന സംഭവമുണ്ടായപ്പോള്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.