താഴെ നോക്കിനില്‍ക്കുന്നവര്‍ക്ക് ഹെല്‍മെറ്റ്‌ ; ഇളകിയാടുന്ന വൈദ്യുതി പോസ്റ്റില്‍ കയറിയവന് ഹെല്‍മെറ്റും ബെല്‍റ്റും വേണ്ട ; കരാര്‍ പണി ചെയ്യിക്കുന്നത് കെ.എസ്.ഇ.ബിയില്‍ നിന്നും വിരമിച്ചയാള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കെ.എസ്‌.ഇ.ബി കരാർ തൊഴിലാളികൾ ജോലി ചെയ്യുന്നത് മതിയായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ. ചുവട് ഉറപ്പിക്കാതെ ഇളകിയാടുന്ന വൈദ്യുത പോസ്റ്റുകളിൽ ബെൽറ്റും ഹെൽമെറ്റും ധരിക്കാതെയാണ്  ഇവര്‍ മഴയത്തും വെയിലത്തും  പണി ചെയ്യുന്നത്. ഇവരെ പണിക്ക് നിയോഗിച്ച മുന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ കരാറുകാരന് ഇതൊന്നും സാരമില്ലെന്ന നിലപാടാണ്.

ഏതാനും നാളുകള്‍ക്ക് മുമ്പാണ് കൊക്കാത്തോട് പാലത്തിന് സമീപം ഇലക്ട്രിക് പോസ്റ്റിന് മുകളിൽ നിന്ന്  ഒരു തൊഴിലാളി ഷോക്കേറ്റ് താഴെ വീണത്.  ഗുരുതരമായി പരുക്കേറ്റ ഇയാളെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതേ കരാറുകാരന്‍ തന്നെയായിരുന്നു അവിടെയും പണി ഏറ്റെടുത്തിരുന്നത്. ദിവസക്കൂലിക്കാണ് തൊഴിലാളികള്‍ പണിചെയ്യുന്നത്. തൊഴില്‍ നഷ്ടപ്പെടുമെന്ന ഭയത്താലാണ് ഇത്ര സാഹസികമായി ഇവര്‍ ജോലി ചെയ്യുവാന്‍ നിര്‍ബന്ധിതരാകുന്നത്. ട്രാൻസ് ഫോർമറുകളിൽ പോലും ഇത്തരത്തിൽ കരാർ തൊഴിലാളികളെ അപകടകരമായ നിലയിൽ ജോലി ചെയ്യിക്കുന്നുണ്ടെന്നും വൈദ്യുതി വകുപ്പിലെ ജീവനക്കാര്‍തന്നെ പറയുന്നു. വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യങ്ങള്‍ അറിയാമെങ്കിലും ഇവരും കണ്ണടച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....