എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് വിലക്ക് നീക്കി ; നാളെ മുതല്‍ സര്‍വ്വീസ് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

 ദുബൈ : ദുബായില്‍ എയര്‍ ഇന്ത്യ എക്​സ്​പ്രസ്​ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഇതോടെ എയര്‍ ഇന്ത്യ​ ശനിയാഴ്​ച മുതല്‍ വീണ്ടും ദുബായിലേക്ക്​ സര്‍വ്വീസ്​ നടത്തും. വെള്ളിയാഴ്​ചത്തെ വിമാനങ്ങള്‍ ഷാര്‍ജയിലേക്ക്​ തിരിച്ച്‌​ വിട്ടിരുന്നു. അടുത്ത ദിവസങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ക്കും ഷാര്‍ജ വിമാനത്താവളത്തിലേക്ക്​ സര്‍വ്വീസ്​ മാറ്റിയതായി കാണിച്ച്‌​ മെസേജ്​ വന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇന്ന്​ മുതല്‍ സര്‍വ്വീസ്​ പഴയരീതിയിലാക്കുമെന്ന്​ അധികൃതര്‍ അറിയിച്ചത്​. യാത്ര മുടങ്ങിയവര്‍ക്ക്​ മറ്റൊരു വിമാനത്തില്‍ യാത്രാസൗകര്യമൊരുക്കും.

കോവിഡ്​ പോസിറ്റീവ്​ ഫലമുള്ള രണ്ട്​ യാത്രക്കാരെ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്ന്​ വെള്ളിയാഴ്​ച മുതല്‍ 15 ദിവസത്തേക്കാണ്​ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക്​ ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിലക്കേര്‍പെടുത്തിയത്​. മുമ്പും സമാന സംഭവമുണ്ടായപ്പോള്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...