കോവിഡ് സ്ഥിരീകരിച്ച മെമ്പറിന്റെ സമ്പര്‍ക്ക ലിസ്റ്റില്‍ പിജെ ജോസഫും ; നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ്‌

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ  : തൊടുപുഴ എംഎല്‍എ പി ജെ ജോസഫിനോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. കോവിഡ് സ്ഥിരീകരിച്ച കരിങ്കുന്നത്തെ യുഡിഎഫ് വനിതാ ഗ്രാമപഞ്ചായത്തംഗത്തിന്റെ പ്രഥമ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനാലാണ് ജോസെഫ് നിരീക്ഷണത്തില്‍ പോകുന്നത്. ചൊവ്വാഴ്ച കരിങ്കുന്നത്ത് പി ജെ ജോസഫ് എംഎല്‍എ പങ്കെടുത്ത രണ്ട് പരിപാടികളില്‍ ഗ്രാമപഞ്ചായത്തംഗം സജീവമായി പങ്കെടുത്തിരുന്നു.

ഒരു പരിപാടി ഈ അംഗത്തിന്റെ വാര്‍ഡിലായിരുന്നു. എംഎല്‍എ യെ കൂടാതെ പഞ്ചായത്തംഗവുമായി അടുത്തിടപഴകിയ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങളും ആരോഗ്യവകുപ്പ് ജീവനക്കാര്‍ ശേഖരിച്ചു വരികയാണ്. പനി ബാധിച്ച്‌ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പഞ്ചായത്തംഗത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...