മൂന്ന് ദിവസം ശക്തമായ മഴ ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ ഇന്നുമുതല്‍ മൂന്നുദിവസം കൂടി പരക്കെ മഴയുണ്ടാകുമെന്നു കാലാവസ്ഥാ ഗവേഷണ കേന്ദ്രം. വടക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കൂടുതലായിരിക്കും. ശരാശരി 10 സെന്റീമീറ്റര്‍ മഴപ്രതീക്ഷിക്കാമെന്നാണു കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണ കേന്ദ്രത്തിന്റെ നിഗമനം. തെക്കന്‍ കേരളത്തില്‍ അതിശക്ത മഴയ്ക്ക് സാധ്യത കുറവാണ്. മധ്യകേരളത്തില്‍ സാമാന്യം മികച്ച മഴ ലഭിക്കും.

രണ്ടാഴ്ച കൂടി കഴിയുമ്പോള്‍ സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയേക്കുമെന്നാണ് സൂചന. ഇന്ന് കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 21ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍ 11 സെന്റീ മീറ്റര്‍ മുതല്‍ 20 സെന്റീ മീറ്റര്‍ വരെ മഴയാണ് ഓറഞ്ച് അലര്‍ട്ട് മേഖലകളില്‍ പ്രതീക്ഷിക്കുന്നത്. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ 4 ശതമാനം അധികമഴയാണ് സംസ്ഥാനത്ത് ലഭിച്ചിട്ടുള്ളത്. 194 സെന്റിമീറ്റര്‍ മഴ കിട്ടേണ്ട സ്ഥാനത്ത് 202 സെന്റീ മീറ്റര്‍ മഴ ലഭിച്ചതായാണ് കണക്ക്. വയനാട്ടില്‍ മാത്രമാണ് മഴക്കുറവുള്ളത്. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് മീന്‍ പിടിക്കാന്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...