എയര്‍ ഇന്ത്യ എക്സ്‌ പ്രസ്സ് വിമാനങ്ങള്‍ക്കുള്ള വിലക്ക് ദുബായ് നീക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ എക്സ്‌ പ്രസ്സ് വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി ദുബായ്. കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചതിന്റെ പേരിലാണ് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയര്‍ ഇന്ത്യ എക്സ്‌ പ്രസ്സ്   വിമാനങ്ങള്‍ക്ക് ദുബായില്‍ വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് നീക്കിയതോടെ ശനിയാഴ്ച മുതല്‍ മുന്‍ നിശ്ചയ പ്രകാരം സര്‍വീസ് നടത്താം. ഇരുരാജ്യങ്ങളുടെയും വ്യോമയാന മന്ത്രാലയങ്ങള്‍ ചര്‍ച്ച നടത്തിയതിന് പിനനാലെയാണ് വിലക്ക് റദ്ദാക്കിയത്.

ഡല്‍ഹി, ജയ്പൂര്‍ വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് വ്യക്തമാക്കി എയര്‍ ഇന്ത്യ എക്സ്‌ പ്രസ്സ് ദുബായ് അധികൃതര്‍ വിദീകരണം നല്‍കിയിരുന്നു. കോവിഡ് പോസിറ്റീവായ യാത്രക്കാരെ രണ്ടു തവണ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇന്ത്യയില്‍ നിന്ന് ദുബായ് വിമാനത്താവളത്തിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ ഇന്ത്യ എക്സ്‌ പ്രസ്സ് അധികൃതര്‍ക്ക് നോട്ടീസ് അയച്ചത്. 15 ദിവസത്തേയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. രോഗിയുടെയും ഒപ്പം യാത്ര ചെയ്തവരുടെയും ചികിത്സ, ക്വാറന്റീന്‍ ചെലവുകള്‍ എയര്‍ലൈന്‍ വഹിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...