Saturday, April 12, 2025 1:01 pm

എയർ കേരളയുടെ ആഭ്യന്തര വിമാന സർവീസ് ജൂണിൽ ആരംഭിക്കും. ; ആദ്യ സര്‍വീസ് കൊച്ചിയില്‍ നിന്ന്

For full experience, Download our mobile application:
Get it on Google Play

നെടുമ്പാശ്ശേരി: എയർ കേരളയുടെ ആഭ്യന്തര വിമാന സർവീസ് ജൂണിൽ ആരംഭിക്കും. കൊച്ചിയില്‍ നിന്നായിരിക്കും ആദ്യ സര്‍വീസ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് എയര്‍ കേരളയുടെ ഹബ്ബ്. ആദ്യഘട്ടത്തില്‍ അഞ്ച് വിമാനങ്ങളാണ് സര്‍വീസിനായി ഉപയോഗിക്കുക. 76 സീറ്റുകളുള്ള വിമാനമായിരിക്കും സര്‍വീസ് നടത്തുക. വിമാനങ്ങള്‍ പാട്ടത്തിനെടുത്താണ് സര്‍വീസ് തുടങ്ങുന്നത്. വിമാനങ്ങള്‍ ലഭ്യമാക്കുന്നതിന് ഐറിഷ് കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ 20 വിമാനങ്ങള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യം. കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയര്‍ കേരളയില്‍ കേരള സർക്കാരിനും സിയാലിനും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായി 26 ശതമാനം ഓഹരിയുണ്ട്. കൂടുതല്‍ ആളുകളെ വിമാനയാത്ര ചെയ്യാന്‍ പ്രേരിപ്പിക്കും വിധത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും എയര്‍ കേരള സര്‍വീസ് നടത്തുക. രണ്ട് വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര സര്‍വീസും കൂടി തുടങ്ങാനാണ് എയര്‍ കേരള ലക്ഷ്യമിടുന്നത്. എയർകേരള സർവീസ് ആരംഭിക്കുന്നതോടെ കേരളത്തിന്‍റെ ടൂറിസം, ട്രാവൽ മേഖലയിൽ വിപ്ലവം സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

സേവനത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ താങ്ങാവുന്ന ടിക്കറ്റ് നിരക്കാണ് എയർ കേരള വാഗ്ദാനം ചെയ്യുന്നത്. അന്താരാഷ്ട്ര റൂട്ടിൽ അനുമതി കിട്ടിയാൽ തായ്‌ലൻഡ്, വിയറ്റ്‌നാം, മലേഷ്യ, യുഎഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ റൂട്ടുകൾക്ക് മുൻഗണന നൽകാനാണ് കമ്പനി അധികൃതരുടെ തീരുമാനം. ആഭ്യന്തരമായി ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയെ ടയർ-രണ്ട് നഗരങ്ങളുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു

0
പത്തനംതിട്ട : കോൺഗ്രസ് അനുകൂല ബാല വിഭാഗമായ ജവഹർ...

രാ​ജ്യ​ത്ത് കാ​ലാ​വ​സ​ഥ മാ​റ്റം പ്ര​ക​ടം ; വ്യാ​പ​ക​മാ​യി പൊ​ടി​ക്കാ​റ്റ്

0
കു​വൈ​ത്ത് സി​റ്റി : രാ​ജ്യ​ത്ത് കാ​ലാ​വ​സ​ഥ മാ​റ്റം പ്ര​ക​ടം. ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി...

മുസ്‍ലിം ലീഗിന് ആരുടേയും മതേതരത്വ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

0
മലപ്പുറം : മുസ്‍ലിം ലീഗിന് ആരുടേയും മതേതരത്വ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മുസ്‍ലിം​...

നി​ർ​ദേ​ശി​ച്ച പ്ര​കാ​രം ഷ​ർ​ട്ട് ത​യ്​​ച്ച്​ ന​ൽ​കിയില്ല ; ഉ​പ​ഭോ​ക്താ​വി​ന് 12,350 രൂ​പ ന​ഷ്ട​പ​രി​ഹാ​രം

0
കൊ​ച്ചി: നി​ർ​ദേ​ശി​ച്ച പ്ര​കാ​രം ഷ​ർ​ട്ട് ത​യ്​​ച്ച്​ ന​ൽ​കാ​ത്ത ടെയ്​​ല​റി​ങ്​ സ്ഥാ​പ​നം ഉ​പ​ഭോ​ക്താ​വി​ന്...