പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ. ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന പ്രവാസികളിൽ നിന്ന് വിമാന കമ്പനികൾ ഈടാക്കുന്നത് 10 ഇരട്ടിയോളം അധിക നിരക്കാണ്. നിരക്ക് കുറയ്ക്കാൻ സംസ്ഥാന സർക്കാരും കേരളത്തിലെ എംപിമാരും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നാണ് എയർ ട്രാവൽ ഏജൻസികൾ ആവശ്യപ്പെടുന്നത്.12000 രൂപ മുതൽ 22,000 രൂപ വരെ ടിക്കറ്റ് നിരക്ക് നൽകി ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് എത്തിയതാണ് പ്രവാസി മലയാളികൾ. ഇപ്പോൾ തിരികെ പോകാൻ ലോൺ എടുക്കേണ്ട അവസ്ഥയിലാണവർ.

80,000 മുതൽ 1,40,000 രൂപ വരെയാണ് തിരികെയുള്ള യാത്രയ്ക്ക് വിമാന കമ്പനികൾ ഈടാക്കുന്നത്. ഏകദേശം 10 ഇരട്ടിക്ക് മുകളിൽ തുക. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള നിരക്ക് ഇതിന്റെ 40% മാത്രം.പശ്ചിമ ഏഷ്യൻ സംഘർഷങ്ങൾ വീതിയും ദുരിതവും വിതച്ച പ്രവാസി ജീവിതങ്ങളോട് വൻ കൊള്ളയാണ് വിമാന കമ്പനികൾ കാണിക്കുന്നത്. അതിന്‍റെ പാപഭാരം പേറേണ്ടതാകട്ടെ ട്രാവൽ ഏജൻസികളും കൊള്ള തടയാൻ മുഖ്യമന്ത്രിയും കേരളത്തിലെ എംപിമാരും കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ ജോലിക്കായി തിരികെ കടൽ കടക്കാൻ കഴിയാത്ത അവസ്ഥയിലാകും പ്രവാസികൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയവും ഉരുൾപൊട്ടലും; നാല് മരണം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലുണ്ടായ മഴയുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ...

വന്ദേ മാതരം പൂര്‍ണമായി ആലപിച്ചതിൽ ന്യായീകരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്

0
ഡല്‍ഹി: എഐസിസി ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേ മാതരം പൂര്‍ണമായി...

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി...

0
പാലക്കാട്: സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം...

റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ

0
റായ്പൂർ: റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ....