വന്ദേ മാതരം പൂര്‍ണമായി ആലപിച്ചതിൽ ന്യായീകരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: എഐസിസി ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേ മാതരം പൂര്‍ണമായി ആലപിച്ചതോടെ വെട്ടിലായി കോണ്‍ഗ്രസ്. എന്നാൽ വിഷയത്തിൽ ന്യായീകരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. വിഷയം വിവാദമാക്കേണ്ടതില്ല. മുഴുവൻ ചൊല്ലിയതിലും പ്രശ്നമല്ല. പാർലമെന്റിൽ ചർച്ച ചെയ്ത വിഷയമാണ്. കോൺഗ്രസ് നിലപാട് സഭയിൽ അവതരിപ്പിച്ചതാണ്. ആലാപനം ആരും തടഞ്ഞിട്ടില്ല.സോണിയ കൈ കാണിച്ചത് കസേര കൊണ്ടുവരാനാണ്. അധ്യക്ഷൻ കുറെ നേരമായി നിൽക്കുന്നതിനാൽ കസേര വേണമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ആലാപനത്തിനിടെ നിർത്താൻ സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇതെല്ലാം അവഗണിച്ച് ആലാപനം തുടരുകയായിരുന്നു. സംഭവത്തില്‍ രാഹുല്‍ ഗാന്ധിയും അതൃപ്തി പ്രകടിപ്പിച്ചു. എഐസിസി ആസ്ഥാനത്ത് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് വന്ദേമാതരം പൂർണമായും ആലപിച്ചത്. സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നി‌ർത്താൻ ആവശ്യപ്പെട്ടിട്ടും അത് മുഖവിലയ്ക്കെടുക്കാതെ വന്ദേമാതരം പൂർണമായും ആലപിക്കുകയായിരുന്നു. വന്ദേമാതരത്തിന്റെ ആദ്യത്തെ ഈരടികള്‍ മാത്രമാണ് പാടേണ്ടത് എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ നിലപാട്. കേന്ദ്ര സര്‍ക്കാര്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന് ഉത്തരവിട്ടപ്പോള്‍ അതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ...

0
ഡൽ‌ഹി: വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗമെന്ന് സിപിഐഎം ജനറൽ...

ജനപ്രിയ ഓൺലൈൻ ഗ്രോസറി വിതരണ പ്ലാറ്റ്‌ഫോമുകളായ ബ്ലിങ്കിറ്റ്, സെപ്റ്റോ, ഇൻസ്റ്റാമാർട്ട് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി

0
മുംബൈ: ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് മഹാരാഷ്ട്രയിലെ ജനപ്രിയ ഓൺലൈൻ ഗ്രോസറി വിതരണ...

തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം

0
തൃശ്ശൂർ: തൃശ്ശൂരിൽ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ...

താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട്...

0
മലപ്പുറം: താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച...