ന്യുഡല്‍ഹി : ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും ചില വിമാന കമ്പനികള്‍ വീണ്ടും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ദുബൈയിലേക്ക് ജൂലൈ 15 മുതലുള്ള ടിക്കറ്റ് ബുക്കിംഗാണ് ചില ഇന്ത്യന്‍ വിമാന കമ്പനികള്‍ ആരംഭിച്ചിരിക്കുന്നത്.
വിസ്താര എയര്‍ലൈന്റെ വെബ്‌സൈറ്റില്‍ മുംബൈയില്‍ നിന്ന് ദുബൈയിലേക്ക് 895 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. ജൂലൈ 15നും 16നുമായി ഏതാനും ടിക്കറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍സും യുഎഇയിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കണക്ഷന്‍ സര്‍വീസിന് 850ദിര്‍ഹം മുതലും ജൂലൈ 16 ന് നേരിട്ടുള്ള സര്‍വീസുകള്‍ക്ക് 1,100 ദിര്‍ഹം മുതലുമാണ് ടിക്കറ്റ് നിരക്ക്.
അതേസമയം ജൂലൈ 21 വരെ ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്കുള്ള വിമാന സര്‍വീസുകളില്ലെന്ന് ഇത്തിഹാദ് എയര്‍വെയ്‍സും എയര്‍ ഇന്ത്യയും നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് വ്യാപിച്ച പശ്ചാത്തലത്തില്‍ ഏപ്രില്‍ 25മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്.