സംസ്ഥാനത്ത് ജൂലൈ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ജൂലൈ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. മലയോര മേഖലകളിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കാനും മത്സ്യത്തൊഴിലാളികളോട് കേരള തീരത്തുനിന്ന് കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
11-07-2021 : കണ്ണൂര്‍, കാസര്‍ഗോഡ്

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
10-07-2021 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍
11-07-2021 : മലപ്പുറം. കോഴിക്കോട്, വയനാട്
12-07-2021 : കണ്ണൂര്‍

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
10-07-2021: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.
11-07-2021: ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്.
12-07-2021: കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്, കാസര്‍ഗോഡ്.
13-07-2021: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.

ജൂലൈ 13 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റും ഇടി മിന്നലും ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് മുന്നറിയിപ്പ്.

കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കന്യാകുമാരി – മാലിദ്വീപ് – ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നീ പ്രദേശങ്ങളിലും തമിഴ്നാട് തീരത്തും തെക്ക് ബംഗാള്‍ ഉള്‍ക്കടലിലും മധ്യ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...

തുടർച്ചയായ ചോദ്യപേപ്പർ ചോർച്ച ; വിദ്യാർഥിസമരങ്ങളെ പിന്തുണയ്ക്കുന്നതായി എ.ബി.വി.പി.

0
കൊച്ചി : രാജ്യത്തെ മത്സരപരീക്ഷകളിലെ തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ വിദ്യാർഥി പ്രക്ഷോഭങ്ങളെ...

കനത്ത മഴ ; എം ജി സർവകലാശാലാ പരീക്ഷകൾ മാറ്റിവെച്ചു

0
തിരുവനന്തപുരം: എം ജി സർവ്വകലാശാല ഓഗസ്റ്റ് 04, 05, 06, 07...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
കൊച്ചി : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകരായ നാല്...