മധ്യപ്രദേശില്‍ കനത്തമഴയിൽ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിമാനത്താവളത്തിന്റെ ചുറ്റുമതിലിന്റെ ഒരുഭാഗം കനത്തമഴയ്ക്കു പിന്നാലെ ഇടിഞ്ഞുവീണു. കഴിഞ്ഞകൊല്ലം ഒക്ടോബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ രേവ വിമാനത്താവളത്തിന്റെ ചുറ്റുമതിലാണ് ശനിയാഴ്ച രാത്രി ഇടിഞ്ഞത്. അഞ്ഞൂറുകോടിയോളം മുടക്കി നിര്‍മിച്ച വിമാനത്താവളമാണിത്. അതിശക്തമായ മഴയെത്തുടര്‍ന്ന് ചുറ്റുമതിലിന്റെ താഴെയുള്ള മണ്ണ് ഒലിച്ചുപോയെന്നും ഇതാണ് ചുറ്റുമതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമായതെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഇതാദ്യമായല്ല വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീഴുന്നത്. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കുന്നതിനും മുന്‍പേ കഴിഞ്ഞവര്‍ഷത്തെ മഴക്കാലത്തും ചുറ്റുമതിലിന്റെ ഭാഗം ഇടിഞ്ഞുവീണിരുന്നു.

മധ്യപ്രദേശിലെ വിന്ധ്യ മേഖലയിലാണ് രേവ വിമാനത്താവളം. 323 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന വിമാനത്താവളം 18 മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാരാണസിയിലിരുന്ന് വിമാനത്താവളത്തിന്റെ ഉദ്ഘാടനം വെര്‍ച്വലായി നിര്‍വഹിച്ചത്. നിലവില്‍ രേവ-ഭോപ്പാല്‍, ഖജുരാഹോ-ജബല്‍പുര്‍ സര്‍വീസുകളാണുള്ളത്. രേവയില്‍ കഴിഞ്ഞദിവസം കനത്തമഴയാണ് പെയ്തത്. ബിച്ഛിയ ഉള്‍പ്പെടെയുള്ള നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. പലയിടവും വെള്ളത്തിനടിയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...