അന്താരാഷ്ട്ര വിമാനത്താവളം പൊതു മേഘലയില്‍ നിലനിര്‍ത്തണം ; വി മുരളീധരന്റെ പഴയ എഫ്.ബി പോസ്റ്റ് തിരിച്ചടിയാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി വി. മുരളീധരന്റ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ എയര്‍പോര്‍ട്ട് കാംഗാര്‍ യൂണിയന്‍(ബി.എം.എസ്) പ്രതിനിധികള്‍ നിവേദനം നല്‍കി എന്ന് പറയുന്ന ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വെെറലായത്. ഈ പോസ്റ്റ് കുത്തിപ്പൊക്കി വി. മുരളീധരനെതിരെയുള്ള പ്രതിഷേധം ശക്തമായിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.

2018 ഡിസംബര്‍ 28നാണ് കേന്ദ്ര വ്യോമായന മന്ത്രി സുരേഷ് പ്രഭുവുമായി മുരളീധരന്‍ കൂടിക്കാഴ്ച്ച നടത്തിയത്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍കരിക്കുന്നതിലെ നയങ്ങള്‍ പുനപരിശോധിച്ച്‌ വിമാനത്താവളം പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ  ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുവെന്നും വി. മുരളീധരന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ് സ്വ​കാ​ര്യ ക​മ്പിനി​ക്ക് നല്‍​കു​ന്ന​ത് ആ​ദ്യ​മ​ല്ലെ​ന്നാണ് വി. ​മു​ര​ളീ​ധ​ര​ന്‍ വാദം. കോ​ണ്‍​ഗ്ര​സി​ന്‍റെ​യും സ​ര്‍​ക്കാ​രി​ന്‍റെ​യും നി​ല​പാ​ട് അ​പ​ഹാ​സ്യ​മാ​ണ്. ക​ള്ള​ക്ക​ട​ത്ത് വി​വാ​ദ​ത്തി​ല്‍​നി​ന്ന് ശ്ര​ദ്ധ തിരിക്കാനാ​ണ് സ​ര്‍​ക്കാ​ര്‍ നീ​ക്ക​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള രാജ്യത്തെ ആറു വിമാനത്താവളങ്ങളുടെയും നടത്തിപ്പും വികസനവും 50 വര്‍ഷത്തേക്ക് കരാര്‍ നല്‍കാനാണ് നേരത്തെ കേന്ദ്രം നിലപാടെടുത്തിരുന്നത്. എന്നാല്‍ സ്വകാര്യവത്കരണം അനുവദിക്കില്ലെന്നും വിമാനത്താവളത്തെ ഏതുവിധേനയും ടിയാലിന്റെ കീഴില്‍ത്തന്നെ ലഭ്യമാക്കാനുള്ള നടപടികള്‍ എടുത്തിട്ടുണ്ടെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...