എയര്‍ടെല്‍ കേരളത്തിലെ 14 ജില്ലകളിലും ഹോം വൈ-ഫൈ സേവനം വിപുലീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : രാജ്യത്തെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍ സേവനദാതാക്കളില്‍ ഒന്നായ ഭാരതി എയര്‍ടെല്‍ കേരളത്തിലെ 14 ജില്ലകളിലും ഹോം വൈ-ഫൈ സേവനം വിപുലീകരിച്ചു. ഈ വിപുലീകരണം സംസ്ഥാനത്ത് 57 ലക്ഷം പുതിയ കുടുംബങ്ങളെ കൂടി ഹോം വൈ-ഫൈ സംവിധാനത്തില്‍ ഉള്‍ക്കൊള്ളാന്‍ സഹായിക്കുന്ന തരത്തിലുള്ളതാണ് എന്നും കമ്പനി അറിയിച്ചു. എയര്‍ടെല്‍ വൈ-ഫൈ ഉപയോഗിച്ച് ഒരു ഉപഭോക്താവിന് അതിവേഗ വയര്‍ലസ് ഇന്‍റര്‍നെറ്റ് സേവനം മാത്രമല്ല അണ്‍ലിമിറ്റഡ് സ്ട്രീമിംഗ്, 22 ഒടിടി സേവനങ്ങള്‍, 350ലധികം ടിവി ചാനലുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കും. എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് ഉപയോഗിച്ചോ 8130181301 എന്ന നമ്പറില്‍ വിളിച്ചോ ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ വൈഫൈ ബുക്ക് ചെയ്യാം. കേരളത്തിന്‍റെ എല്ലാ മുക്കിലും മൂലയിലും എയര്‍ടെല്‍ വൈ-ഫൈ എത്തിയെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഭാരതി എയര്‍ടെല്‍ കേരള വിഭാഗം സിഒഒ അമിത് ഗുപ്ത പറഞ്ഞു. എയര്‍ടെല്‍ വൈ-ഫൈ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് 22 ഒടിടികളിലേക്കും 350 ടെലിവിഷന്‍ ചാനലുകളിലേക്കും വിശ്വസനീയമായ ഹൈ-സ്പീഡ് വയര്‍ലെസ് വൈ-ഫൈ സേവനത്തിലേക്കും ആക്സസ് ഉള്‍പ്പെടെ ഒരു മാസം 599 രൂപയ്ക്ക് വിവിധ വിനോദ ഓപ്ഷനുകള്‍ അണ്‍ലോക്ക് ചെയ്യാന്‍ കഴിയും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...