അധികം പണം മുടക്കാതെ റീചാർജ് ചെയ്യാവുന്ന ദിവസവും 1 ജിബി ഡാറ്റയുള്ള എയർടെൽ പ്ലാനുകൾ

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെൽ (Airtel) തങ്ങളുടെ ഉപയോക്താക്കൾക്ക് ആകർഷകമായ നിരവധി പ്ലാനുകൾ നൽകുന്നുണ്ട്. എത്രത്തോളം ഡാറ്റയാണ് ആവശ്യമായി വരുന്നത് എന്നതിനനുസരിച്ച് തിരഞ്ഞെടുക്കാൻ മികച്ച പ്ലാനുകളുടെ വലിയ നിര തന്നെ എയർടെല്ലിന്റെ പക്കലുണ്ട്. ദിവസവും 3 ജിബി വരെ ഡാറ്റ നൽകുന്ന പ്ലാനുകൾ ലഭ്യമാണ് എന്നതുപോലെ ദിവസവും 1 ജിബി ഡാറ്റ നൽകുന്ന വില കുറഞ്ഞ പ്ലാനുകളും എയർടെൽ നൽകുന്നു. വീട്ടിൽ വൈഫൈ ഉള്ളവർക്കും കുറച്ച് മാത്രം ഡാറ്റ ഉപയോഗിക്കുന്നവർക്കും ഈ പ്ലാനുകൾ തിരഞ്ഞെടുക്കാം. അധികം പണം മുടക്കാതെ റീചാർജ് ചെയ്യാവുന്ന എയർടെല്ലിന്റെ പ്ലാനുകളുടെ പട്ടികയിൽ ദിവസവും 1 ജിബി ഡാറ്റ നൽകുന്ന മൂന്ന് പ്ലാനുകളുണ്ട്. ഈ പ്ലാനുകൾ 28 ദിവസം വരെ വാലിഡിറ്റി നൽകുന്നു. 265 രൂപ, 239 രൂപ, 209 രൂപ എന്നീ നിരക്കുകളിലാണ് എയർടെല്ലിന്റെ പ്ലാനുകൾ വരുന്നത്. ഈ പ്ലാനുകളെല്ലാം നൽകുന്ന പ്രതിദിന ഡാറ്റ ലിമിറ്റ് ഒന്നാണെങ്കിലും വാലിഡിറ്റിയും അധിക ആനുകൂല്യങ്ങളും വ്യത്യസ്തമാണ്. മൂന്ന് പ്ലാനുകളും വിശദമായി നോക്കാം.

എയർടെൽ നൽകുന്ന 265 രൂപ വിലയുള്ള ട്രൂലി അൺലിമിറ്റഡ് പ്ലാൻ ദിവസവും 1 ജിബി ഡാറ്റയും ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നു. പ്ലാനിലൂടെ ലഭിക്കുന്ന 1 ജിബി ഡാറ്റ അവസാനിച്ചാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. മെത്തത്തിൽ 28 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് ഫ്രീ ആക്സസ് എന്നീ ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും. എയർടെൽ നൽകുന്ന 239 രൂപ വിലയുള്ള പ്ലാൻ 24 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. ഈ പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യം ലഭിക്കും. ദിവസവും 1 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭ്യമാണ്. മൊത്തത്തിൽ 24 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. ദിവസവുമുള്ള 1 ജിബി ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ ഡാറ്റ വേഗത 64 കെബിപിഎസ് ആയി കുറയുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭ്യമാണ്. കോംപ്ലിമെന്ററി എയർടെൽ താങ്ക്സ് റിവാർഡുകളായി 5ജി ഡാറ്റ, സൌജന്യ ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക്ക് ആക്സസ് എന്നിവയും ലഭിക്കും.

എയർടെല്ലിന്റെ 209 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ 21 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ പ്ലാനിലൂടെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകൾ ലഭിക്കും. ദിവസവും 1 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭ്യമാണ്. ഈ ഡാറ്റ അവസാനിച്ചാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിൽ രണ്ട് കോംപ്ലിമെന്ററി എയർടെൽ താങ്ക്സ് റിവാർഡുകളും ലഭ്യമാണ്. സൗജന്യ ഹെലോട്യൂണുകളും വിങ്ക് മ്യൂസിക്കിലേക്കുള്ള ആക്സസുമാണ് ഈ ആനുകൂല്യങ്ങൾ. മുകളിൽ സൂചിപ്പിച്ച എല്ലാ എയർടെൽ പ്ലാനുകളും എയർടെൽ താങ്ക്സ് ആപ്പ് ഉപയോഗിച്ച് റീചാർജ് ചെയ്യാൻ കഴിയും. ഇത്തരത്തിൽ റീചാർജ് ചെയ്താൽ അധിക ആനുകൂല്യങ്ങളും ലഭിക്കും. അൺലിമിറ്റഡ് വോയിസ് കോളിങ്ങും ദിവസവും 1 ജിബി ഡാറ്റയും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകളാണ് ഇവയെല്ലാം. റീചാർജിനായി അധികം പണം മുടക്കാൻ ആഗ്രഹിക്കാത്തവർക്ക് മുകളിൽ സൂചിപ്പിച്ച പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...