3 പുത്തൻ പ്രീപെയ്‌ഡ് റീച്ചാർജ് പ്ലാനുകളുമായി എയർടെൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം സേവനദാതാക്കളായ എയർടെൽ മൂന്ന് പ്രീപെയ്‌ഡ് റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ചു. ഈ മൂന്ന് റീച്ചാർജുകളും ഡാറ്റ വൗച്ചറുകളാണ്. 161, 181, 351 രൂപയുടെ റീച്ചാർജ് ഓപ്ഷനുകളാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത് എന്ന് ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു. 181 രൂപയുടെ പ്ലാൻ നേരത്തെയുണ്ടായിരുന്നതാണെങ്കിലും ബെനഫിറ്റുകളിൽ മാറ്റം വന്നു.161 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനിന് 30 ദിവസമാണ് വാലിഡിറ്റി. ഇത് സർവീസ് വാലിഡിറ്റിയല്ല, ഡാറ്റ വൗച്ചറിൻറെ വാലിഡിറ്റിയാണ്. 30 ദിവസത്തേക്ക് 12 ജിബി ഡാറ്റയാണ് 161 രൂപയുടെ പ്ലാനിൽ എയർടെൽ നൽകുന്നത്. അതേസമയം 181 രൂപയുടെ പ്ലാനും 30 ദിവസ വാലിഡിറ്റിയിലാണ് വരുന്നത്. 15 ജിബി ഡാറ്റയാണ് ലഭ്യമാവുക. 20+ ഒടിടികളിലേക്കുള്ള പ്രവേശനം ഈ റീച്ചാർജ് പ്ലാൻ ഉറപ്പുനൽകുന്നു. എയർടെൽ എക്‌സ്‌സ്ട്രീം അടക്കമാണ് ഒടിടി. മുമ്പ് 181 രൂപയുടെ റീച്ചാർജിൽ 30 ദിവസത്തേക്ക് ദിനംപ്രതി ഓരോ ജിബി ഡാറ്റയാണ് എയർടെൽ നൽകിയിരുന്നത്. എന്നാൽ ദിവസവും ഓരോ ജിബി ഡാറ്റ ലഭിക്കണമെങ്കിൽ ഇപ്പോൾ എയർടെൽ ഉപഭോക്താക്കൾ 211 രൂപ നൽകണം. 361 രൂപയുടെ റീച്ചാർജ് പ്ലാനിൽ 50 ജിബി ഡാറ്റയാണ് ഭാരതി എയർടെൽ നൽകുന്നത്. 30 ദിവസമാണ് ഈ പ്ലാനിൻറെയും വാലിഡിറ്റി. ദിവസം 1.5 ജിബി ഡാറ്റ നൽകുന്ന 26 രൂപയുടെ പ്ലാൻ എയർടെൽ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഏഴ് ദിവസത്തെ വാലിഡിറ്റിയിൽ 5 ജിബി ഡാറ്റ നൽകുന്ന 77 രൂപയുടെ പാക്കേജും എയർടെല്ലിനുണ്ട്. 121 രൂപയുടെ പാക്കേജിൽ 30 ദിവസത്തേക്ക് 6 ജിബി ഡാറ്റയും എയർടെൽ നൽകുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...