റാന്നി: സ്വകാര്യ സർവകലാശാലയ്ക്ക് ഇടതു സർക്കാർ വഴിയൊരുക്കരുതെന്ന് എ.ഐ.എസ്.എഫ് റാന്നി മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നത് ഇടതുവിരുദ്ധ നയമാണെന്നും ഇത്തരം എതിർക്കേണ്ട നയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കരുതെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എ. അനിജു സമ്മേളനം ഉദ്ഘാടനം ചെയ്തു. പി. ആര്യനന്ദ അധ്യക്ഷത വഹിച്ചു.
സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.ജെ ബാബുരാജ്, എം. വി പ്രസന്നകുമാര്‍, എം.ശ്രീജിത്ത്, വിപിന്‍ പൊന്നപ്പന്‍, ഹാപ്പി പ്ലാച്ചേരി, പി അനീഷ് മോന്‍, സി.ആര്‍ മനോജ്, ഡിലന്‍ തോമസ് നെല്ലിക്കാല, എം.കെ ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.ആര്യനന്ദ (പ്രസിഡന്‍റ്), ആല്‍ബിന്‍ സന്തോഷ്(വൈസ് പ്രസിഡന്‍റ്), ഡിലന്‍ തോമസ് നെല്ലിക്കാല (സെക്രട്ടറി), സൂജല്‍ എം. സുബാഷ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.