Wednesday, March 5, 2025 5:09 am

മധ്യപ്രദേശില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 16 കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: മധ്യപ്രദേശില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 16 കാരന്‍ അറസ്റ്റില്‍. റേവാ ജില്ലയിലെ കൈലാശ്പൂരിയിലാണ് സംഭവം. 58-കാരിയായ വീട്ടമ്മയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീയുടെ വീട്ടില്‍ സ്ഥിരമായി ടിവി കാണാന്‍ വന്നിരുന്നയാളാണ് 16 കാരന്‍. 2 വര്‍ഷം മുമ്പ്  ഇവരുടെ വീട്ടില്‍ നിന്ന് ഫോണ്‍ കാണാതായിരുന്നു. ഇത് മോഷ്ടിച്ചത് 16 കാരനാണെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു.

നാട്ടുകാര്‍ക്കിടയില്‍ ഈ സംഭവമറിഞ്ഞതോടെ 16 കാരന് സ്ത്രീയുടെ കുടുംബത്തോട് പക തോന്നിയിരുന്നു. പ്രതികാരം ചെയ്യാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഭര്‍ത്താവും മകനും വീടിനു പുറത്തുപോയെന്ന് മനസ്സിലാക്കിയ 16 കാരന്‍ അതിക്രമിച്ച്‌ വീട്ടില്‍ കയറുകയും മല്‍പ്പിടുത്തത്തിലൂടെ വീട്ടമ്മയെ കീഴ്പ്പെടുത്തി. ബഹളം വെച്ചപ്പോള്‍ വായില്‍ പ്ലാസ്റ്റിക് കവറും തുണിയും തിരുകി മര്‍ദ്ദിച്ചു. പ്ലാസ്റ്റിക് കവര്‍ കൊണ്ട് മുഖം മൂടുകയും കയറും ഇലക്‌ട്രിക് വയറുകളും ഉപയോഗിച്ച്‌ വരിഞ്ഞ് മുറുക്കിക്കെട്ടി വലിച്ചിഴച്ച്‌ കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോയി.

അവിടെ ഒരു വാതിലില്‍ സ്ത്രീയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ശ്വാസംമുട്ടിച്ച്‌ അവശയാക്കി ക്രൂരമായി ബലാത്സംഗം ചെയ്തു. സ്വകാര്യ ഭാഗങ്ങളില്‍ വടി കുത്തിക്കയറ്റി പരിക്കേല്‍പ്പിക്കുകയും അരിവാള്‍ കൊണ്ട് കഴുത്തിലും നെഞ്ചിലും കൈകളിലും പരിക്കേല്‍പ്പിക്കുകയും ചെയ്തു. വീട്ടമ്മയുടെ മരണം ഉറപ്പാക്കിയ ശേഷം ഇവരുടെ വീട്ടില്‍ നിന്ന് 1000 രൂപയും സ്വര്‍ണാഭരണങ്ങളും കവര്‍ന്നാണ് പ്രതി രക്ഷപെട്ടത്. വീട്ടുകാരുടെ സംശയ പ്രകടനത്തില്‍ അയല്‍വാസിയായ 16 കാരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് കൊലപാതകം പുറത്തുവന്നത്. കൊലപാതകം, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്ത 16 കാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പറേഷൻ ഡി ഹണ്ട് ; നാല് പേർ അറസ്റ്റിൽ

0
തിരുവനന്തപുരം : ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി നാല് പേരെ വിഴിഞ്ഞം...

കോന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് സുരക്ഷ ജീവനക്കാരായി 179 ദിവസത്തേക്ക്...

എം കെ ഫൈസിയുടെ അറസ്റ്റ് : പത്തനംതിട്ട ജില്ലയിൽ വ്യാപക പ്രതിഷേധം

0
പത്തനംതിട്ട : എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ ഇ...

കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിൽ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു

0
പത്തനംതിട്ട : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കിയ എസ്...