‘മഹല്‍ ഭാഷ’ പഠനം നിര്‍ത്തുന്ന ഭരണകൂടത്തിന്റെ തീരുമാനതിനെതിരെ വിമര്‍ശനവുമായി ഐഷ സുല്‍ത്താന

For full experience, Download our mobile application:
Get it on Google Play

കവരത്തി: ലക്ഷദ്വീപിലെ ‘മഹല്‍ ഭാഷ’ പഠനം അവസാനിപ്പിക്കാനുളള ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി സംവിധായക ഐഷ സുല്‍ത്താന. ഭാഷയെന്നാല്‍ ഒരു നാടിന്റെയും നാട്ടുകാരുടെയും ശബ്ദമാണെന്നും ഒരുകൂട്ടം ജനങ്ങളുടെ ശബ്ദമാണ് ഭരണകൂടം ഇല്ലായ്മ ചെയ്യുന്നതെന്നും ഐഷ സുല്‍ത്താന പറഞ്ഞു. ബിജെപി സര്‍ക്കാര്‍ ആദ്യം നാട്ടിലെ പ്രസ് പൂട്ടിച്ചെന്നും ഇപ്പോള്‍ ആ നാട്ടിലെ ഭാഷയെ തന്നെ ഇല്ലാതാക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ബിജെപിക്ക് അക്ഷരങ്ങളും അക്ഷരവിദ്യാഭ്യാസവും അലര്‍ജിയാണോ എന്നും ഐഷ സുല്‍ത്താന ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.

ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപിലെ ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയാണ് മഹല്‍ ഭാഷ. ഈ ഭാഷയെ ഇല്ലാതാക്കാനുളള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. മിനിക്കോയി സ്‌കൂളില്‍ പഠിപ്പിക്കുന്ന മഹല്‍ഭാഷ എന്നന്നേക്കുമായി എടുത്തുകളയണമെന്നാണ് ഗവണ്‍മെന്റിന്റെ പുതിയ ഉത്തരവ്. മിനിക്കോയി ദ്വീപുകാര്‍ക്ക് അവരുടെ ഭാഷ വരുംതലമുറകള്‍ക്ക് പറഞ്ഞുകൊടുക്കുന്നതിനെ ഇല്ലായ്മ ചെയ്യാനുളള എന്ത് അവകാശമാണ് സര്‍ക്കാരിനുളളത്? ഒരു നാടിന്റെ, ഒരു സമൂഹത്തിന്റെ ഭാഷയെ ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കാണ് അവകാശം? ഇന്ത്യന്‍ ഭരണഘടനയില്‍ ജനങ്ങളുടെ മൗലികാവകാശങ്ങളെപ്പറ്റി എന്താണ് ലക്ഷദ്വീപ് ഗവണ്‍മെന്റ് മനസിലാക്കിവെച്ചിരിക്കുന്നത്?-ഐഷ സുല്‍ത്താന ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0
എറണാകുളം: സംസ്ഥാനത്ത് ഇന്ന് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. നാലുജില്ലകളില്‍ യെല്ലോ...

ഇ-കൊമേഴ്സ് മേഖലയിൽ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രസർക്കാർ : തെറ്റിദ്ധരിപ്പിക്കുന്ന വിലക്കിഴിവുകളിൽ നടപടി

0
ന്യൂഡൽഹി : ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, സെർച്ച് റിസൽറ്റുകളിൽ...

ചൈനയിൽ വിദേശ ചരക്കുകപ്പലിൽ തീപിടിത്തം : 25 പേർക്ക് ദാരുണാന്ത്യം

0
ബെയ്ജിങ്: ചൈനയിലെ കിഴക്കൻ കപ്പൽ ഗതാഗത ഹബ്ബായ ക്വിംഗ്ദാവോ തുറമുഖത്ത് അറ്റകുറ്റപ്പണികൾക്കായി...

ബ്രിക്സ് ഉച്ചകോടി ; ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത...