റാന്നി : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് 17 ന് റാന്നി ഇട്ടിയപ്പാറയിൽ സ്വീകരണം നൽകും. ഇതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ പ്രകാശ് തോമസ് അറിയിച്ചു. യുഡിഎഫ് മണ്ഡലം കൺവൻഷനുകളും ബൂത്ത് കൺവൻഷനുകളും നടന്നു വരുന്നു. 10 മുതൽ 14 വരെ ഭവന സന്ദർശനവും നടത്തും. 13 ന് തൊഴിലാളി സംഗമം, തുടർന്ന് കെ.എസ്. യു , മഹിളാ കോൺഗ്രസ് സംഗമങ്ങൾ നടക്കും.16 ന് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ഇരുചക്ര വാഹന വിളംബര ജാഥയും നടത്തും.
ഐശ്വര്യ കേരള യാത്രയ്ക്ക് 17 ന് റാന്നി ഇട്ടിയപ്പാറയിൽ സ്വീകരണം നൽകും
RECENT NEWS
Advertisment