ചെമ്പനോലിയിലെ പാറമടകള്‍ക്ക് അനുമതി നല്‍കുന്നു ; പ്രതിഷേധമുണ്ടെങ്കില്‍ മാര്‍ച്ച് മൂന്നിന് അറിയിക്കാം

For full experience, Download our mobile application:
Get it on Google Play

റാന്നി: ചെമ്പനോലിയിലെ ക്വാറികളുടെ പ്രവർത്തനത്തിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി നൽകുന്നതിന്റെ ഭാഗമായി പൊതുജനാഭിപ്രായം തേടുന്നതിനുള്ള യോഗം മാർച്ച് മൂന്നിന് 10.30- ന് വെച്ചൂച്ചിറ മണിമലേത്ത് എ.ടി.എം ഓഡിറ്റോറിയത്തിൽ നടക്കും.

സമീപവാസികൾക്ക് ഇവിടെയെത്തി പരിസ്ഥിതി കാര്യങ്ങളുമായി ബന്ധപ്പെട്ട് ആശങ്കകളുണ്ടെങ്കിൽ നേരിട്ടോ, രേഖാമൂലമോ അറിയിക്കാം. ഓൺലൈനായി ഹിയറിങ്ങിൽ പങ്കെടുക്കുന്നതിനും അവസരമുണ്ട്. സമീപവാസികളുടെ എതിർപ്പിനെത്തുടർന്ന് അഞ്ചുവർഷത്തോളം ചെമ്പനോലിയിലെ ക്വാറികൾ അടഞ്ഞുകിടന്നിരുന്നു. 2012 ഫെബ്രുവരിയിലാണ് ചെമ്പനോലിയിലെ രണ്ട് ക്വാറികൾക്കെതിരേ പ്രദേശവാസികള്‍ സമരം തുടങ്ങിയത്. രണ്ടുമാസങ്ങൾക്കുള്ളിൽ ക്വാറികൾ ജനങ്ങള്‍ സമരത്തിലൂടെ പൂട്ടിച്ചു.

പിന്നീട് സമരങ്ങളുടെ നാളുകളായിരുന്നു. ഒട്ടേറെ തവണ സംഘർഷഭരിതമായ അന്തരീക്ഷമുണ്ടായിട്ടുണ്ട്. സമരത്തിന് പിന്തുണയുമായി അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദൻ, ഡോ. ക്രി സോസ്റ്റം മാർത്തോമ്മാ മെത്രാപ്പൊലീത്ത, കുമ്മനം രാജശേഖക്കന്‍ തുടങ്ങിയ നേതാക്കള്‍ ഇവിടെ എത്തിയിരുന്നു. അഞ്ചുവർഷത്തോളം സമരം തുടർന്നു. 2016-17 വർഷത്തിൽ നാറാണംമൂഴി പഞ്ചായത്ത് ഭരണസമിതി ലൈസൻസ് പുതുക്കി നൽകിയതോടാണ് പ്രവർത്തനം തുടങ്ങാൻ വഴിയൊരുക്കിയത്. ഇതോടെ ക്വാറികൾ വീണ്ടും സജീവമായി. കാലാവധി അവസാനിച്ചതിനെത്തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ  അനുമതിക്ക് ഉടമ അപേക്ഷ നൽകി. ഇതിന്റെ  നടപടിക്രമങ്ങളുടെ ഭാഗമായാണ് പബ്ലിക് ഹിയറിങ് നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...