ജനീഷ് കുമാർ എം.എൽ.എ ഇടപെട്ടു ; അഞ്ജുവിന് സയൻസ് പഠിക്കാം

For full experience, Download our mobile application:
Get it on Google Play

കോന്നി : അഞ്ജുവിന് സയൻസ് പഠിക്കാനായിരുന്നു മോഹം, കൃത്യമായ ലക്ഷ്യത്തോടുകൂടിയാണ് ശാസ്ത്രം തെരഞ്ഞെടുക്കുവാൻ തീരുമാനിച്ചത്. പത്താംക്ലാസ് കഴിഞ്ഞ് സ്വകാര്യ കമ്പ്യുട്ടർ സ്ഥാപനം വഴിയാണ്  പ്ലസ് വൺ അഡ്മിഷന് അപേക്ഷിച്ചത്. ആസ്ട്രോ ഫിസിക്സിൽ ഉപരിപഠനം നടത്തണമെന്നുള്ള മോഹമാണ് ശാസ്ത്രം തിരഞ്ഞെടുക്കാൻ അഞ്ജുവിനെ പ്രേരിപ്പിച്ചത്.

എന്നാൽ അപേക്ഷ അയച്ച കേന്ദ്രത്തിലെ അപാകതമൂലം സയൻസിന് അപേക്ഷിക്കാതെ ഹ്യൂമാനിറ്റീസ് വിഷയങ്ങൾക്ക് മാത്രമാണ് അഞ്ജുവിന്റെ പ്ലസ് വൺ അപേക്ഷ അപ്‌ലോഡ് ചെയ്യപ്പെട്ടത്. പത്താംക്ലാസിൽ എട്ട് എ-പ്ലസും രണ്ട് എ ഗ്രേഡും നേടി ഉയർന്ന വിജയം നേടിയ തനിക്ക് സംഭവിച്ച അബദ്ധം പുറത്തുപറയാതെ ഹ്യൂമാനിറ്റീസ് വിയത്തിന് ചേർന്ന് വിഷമിച്ചിരിക്കുകയായിരുന്നു അഞ്ജു.

സയൻസിനോടുള്ള അഭിനിവേശം മൂലം ഹ്യൂമാനിറ്റീസ് പഠനത്തിൽ വലിയ താല്പര്യമില്ലായിരുന്നു.
ഈ വിഷയം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ മോഹനൻ നായരുടെ ശ്രദ്ധയിൽപ്പെട്ടതോടെ  അദ്ദേഹം കോന്നി എംഎൽഎ അഡ്വ കെ യു ജനീഷ് കുമാറിനെ വിവരങ്ങൾ ധരിപ്പിച്ചു.

എംഎൽഎ നിയമസഭാ സമ്മേളന കാലയളവിൽ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ അഞ്ജുവിന്റെ പ്രശ്നമെത്തിച്ചു. ശാസ്ത്രം പഠിച്ചു മുന്നേറാനുള്ള കുട്ടിയുടെ അഭിരുചിക്ക് സാങ്കേതികമായി ഉണ്ടായ പിഴവ് തടസ്സമാകുന്ന അവസ്ഥ ഒഴിവാക്കാൻ ഇടപെടാമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എൽ.എയ്ക്ക് ഉറപ്പുനൽകി. തുടർന്ന് ഹ്യൂമാനിറ്റീസിന് ചേർന്ന കാതോലിക്കേറ്റ് സ്കൂളിൽ സയൻസിന് അധികമായി ഒരു സീറ്റ് സൃഷ്ടിച്ച് അഞ്ജുവിന് പഠിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുകയാണ്. സർക്കാർ ഉത്തരവിന്റെ പകർപ്പ് കെ.യു. ജനീഷ് കുമാർ എം.എൽ.എ. വള്ളിക്കോട്ടുള്ള അഞ്ജുവിന്റെ വീട്ടിലെത്തി കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായരും സന്നഹിതനായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...