പാലക്കാട് : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി. സംസ്ഥാന സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്ന് എഐടിയുസി വിമര്‍ശിച്ചു. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് സംസ്ഥാന സര്‍ക്കാരിനെതിരായ കുറ്റപ്പെടുത്തല്‍. സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലാണ് വിമര്‍ശനം. ടോട്ടക്‌സ് മാതൃകയില്‍ നടപ്പാക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കെതിരേയും വിമര്‍ശനം ഉയര്‍ന്നു. ഉപഭോക്താക്കള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന ടോട്ടക്‌സ് മാതൃകയിലുള്ള സ്മാര്‍ട്ട്മീറ്റര്‍ പദ്ധതി ഉപേക്ഷിക്കണമെന്നമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നുമാണ് ഉയർന്ന ആവശ്യം.
ക്ഷേമനിധിബോര്‍ഡുകളുടെ പ്രവര്‍ത്തനം താളം തെറ്റിച്ചത് ധനവകുപ്പിന്റെ പിടിപ്പുകേടാണെന്നും സമ്മേളന പ്രതിനിധികള്‍ വിമര്‍ശിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം സമയത്ത് കൊടുക്കാന്‍ കഴിയാത്ത നിലയില്‍ സര്‍ക്കാരെത്തി. ഇതിന് കാരണം ധനകാര്യവകുപ്പിന്റെ കെടുകാര്യസ്ഥതയാണ്. തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ മാറ്റാന്‍ മുഖ്യമന്ത്രി ഇടപെട്ടുള്ള ചര്‍ച്ചകള്‍ ഉടന്‍ വേണമെന്നും പ്രതിധിനികള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ഡിഎ പല ഘട്ടങ്ങളിലും മുടങ്ങുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. ഇതിനെല്ലാം കാരണം സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ സമീപനമാണ്. ഇടതു സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്തൊന്നും ഇത്രവലിയ തൊഴിലാളി വിരുദ്ധത നേരിട്ടിട്ടില്ലെന്നും സംഘടന പ്രതിനിധികള്‍ വിമര്‍ശിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033