വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം ഇല്ലാതാക്കാനാണ് കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ ശ്രമമെന്ന് എ.ഐ.ടി.യു.സി

For full experience, Download our mobile application:
Get it on Google Play

റാന്നി: വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം ഇല്ലാതാക്കാനാണ് കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ ശ്രമമെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി സജി പറഞ്ഞു. വയനാട് ദുരന്ത ബാധിതരോട് കേന്ദ്രം കാട്ടുന്ന അവഗണനക്കെതിരെ
എ.ഐ.ടി.യു.സി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ റാന്നിയില്‍ നടത്തിയ സായാഹ്നധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. മറ്റിടങ്ങളിൽ ദുരന്തം ഉണ്ടായപ്പോൾ കേന്ദ്രം സ്വീകരിച്ച നിലപാടല്ല കേരളത്തിന്‍റെ കാര്യത്തില്‍ സ്വീകരിക്കുന്നത്. എല്ലാം നഷ്ടപ്പെട്ടവരെ അവഗണിക്കുന്നത് മനുഷ്യത്വം ഇല്ലാത്ത നടപടി ആണ്. ഇതോടൊപ്പം ഇടത് സർക്കാരിനോടു അന്ധമായ വിരോധമുള്ളവര്‍ വ്യാജവാർത്തകള്‍ ചമയ്ക്കുകയാണെന്നും അദേഹം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്‍റ് എം.മധു അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, എ.ഐ.ടി.യു.സി ജില്ലാ നേതാക്കളായ അരുണ്‍ കെ.എസ് മണ്ണടി, ജി രാധാകൃഷ്ണന്‍, രാജി ചെറിയാന്‍, എം.വി പ്രസന്നകുമാര്‍, അനീഷ് ചുങ്കപ്പാറ, ടി.പി അനില്‍ കുമാര്‍, എ.കെ ദേവരാജന്‍, സന്തോഷ് കെ.ചാണ്ടി, വി.എ അജ്മല്‍, വി.ടി ലാലച്ചന്‍, സുരേഷ് അമ്പാട്ട്, ഷാജി തോമസ്, ജോര്‍ജ് മാത്യു, സി സുരേഷ്, തെക്കേപ്പുറം വാസുദേവന്‍, ഐക്കാട് ഉദയകുമാര്‍, വിപിന്‍ പി. പൊന്നപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...