റാന്നി: എ.ഐ.വൈ.എഫ് നേതൃത്വത്തില്‍ ദുരന്തമേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് യുവാക്കളെ സജ്ജമാക്കുന്നതിനുള്ള പരിശീലനം നല്‍കുന്നു. ഇതിന്റെ ഭാഗമായുള്ള ഭഗത്സിംഗ് യൂത്ത് ഫോഴ്സ് ജില്ലാ ക്യാമ്പ് റാന്നിയില്‍ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.ജെ ബാബുരാജ് ഉദ്ഘാടനം ചെയ്തു.
എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ഹാപ്പി പ്ലാച്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. സുഹാസ് എം.ഹനീഫ്, ജില്ലാ സെക്രട്ടറി എസ് അഖില്‍, എം.വി പ്രസന്നകുമാര്‍, സന്തോഷ് കെ.ചാണ്ടി, തെക്കേപ്പുറം വാസുദേവന്‍, ജോയി വള്ളിക്കാല, ജോജോ കോവൂര്‍, അനില്‍ അത്തിക്കയം, എ അനിജു, പി. അനീഷ് മോന്‍, സ് റ്റീഫന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ടി.ജെ ബാബുരാജ് (ചെയര്‍മാന്‍), വിപിന്‍ പി. പൊന്നപ്പന്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.