ആന്റണി രാജുവിന്റെ പരിപാടി ബഹിഷ്‌കരിച്ച് സിഐടിയു ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പരിപാടി സിഐടിയു ഉള്‍പ്പെടെ തൊഴിലാളി സംഘടനകള്‍ ബഹിഷ്കരിച്ചു. കണ്ണൂര്‍ ഡിപ്പോ യാര്‍ഡ് ഉദ്ഘാടനത്തിന് ജീവനക്കാര്‍ പങ്കെടുത്തില്ല.സംഘടനകള്‍ക്ക് എതിരെ ആന്റണി രാജു പ്രസ്താവന നടത്തുന്നതിലാണ് പ്രതിഷേധം.തൊഴിലാളി സംഘടനകള്‍ക്ക് എന്തെങ്കിലും അസൗകര്യം കാണുമെന്നായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. കെ എസ് ആര്‍ ടി സിയിലെ സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നുള്ള തര്‍ക്കങ്ങളാണ് ഇപ്പോള്‍ മന്ത്രിക്കെതിരായ ബഹിഷ്കരണത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.

ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനി കെ.എസ്.ആര്‍.ടിസിയുടെ ഹ്രസ്വദൂര സര്‍വീസുകളും ഏറ്റെടുക്കുന്നു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്താണ് പദ്ധതി നടപ്പിലാക്കുക. നഗരത്തില്‍ പുതിയതായി ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ ഉടന്‍ സ്വിഫ്റ്റിന്റെ ഭാഗമാകും. കിഫ്ബി, പ്ലാന്‍ ഫണ്ട് എന്നിവ ഉപയോഗിച്ച്‌ വാങ്ങുന്ന ബസുകള്‍ സ്വിഫ്റ്റിന്റെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 700 ബസുകള്‍ ഇത്തരത്തില്‍ വാങ്ങുന്ന ചര്‍ച്ചകള്‍ നടക്കുകയാണ്.

തിരുവനന്തപുരത്തെ സിറ്റി സര്‍ക്കുലര്‍ ലാഭകരമാക്കാനായി 50 ഇലക്‌ട്രിക്ബ സുകള്‍ വാങ്ങുന്നുണ്ട്. അഞ്ച് ഇലക്‌ട്രിക് ബസുകള്‍ ഇതിനോടകം തലസ്ഥാനത്തെത്തി കഴിഞ്ഞു. ഈ ബസുകള്‍ സര്‍വീസിനായി നിയോഗിക്കുന്നതോടെ ഘട്ടം ഘട്ടമായി സിറ്റി സര്‍ക്കുലര്‍ സ്വിഫ്റ്റിന് കീഴിലാകും. എറണാകുളത്തും കോഴിക്കോടും ഇതിന് ശേഷം പദ്ധതി നടപ്പിലാക്കും. സ്വഫ്റ്റിനെതിരായിട്ടുള്ള മുഴുവന്‍ ഹരജികളും ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയതോടെ സര്‍ക്കാരും കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്‍റും ആശ്വാസത്തിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...